-->
അവതാരക, സീരിയൽ നടി എന്നിങ്ങനെയുള്ള ടാഗുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പ്രീത പ്രദീപ്. പ്രീത എന്നതിനേക്കാളും മതികല എന്ന് പറയുമ്പോഴാകും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടെന്ന് ഓര്‍ക്കാനാവുക. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ ഇന്നും താരത്തെ സ്നേഹിക്കുന്നത്. മൂന്നുമണി കൂടാതെ പരസ്‌പരം അടക്കമുള്ള പരമ്പരകളിലും പ്രീത തിളങ്ങിയിരുന്നു.
ഇതിന് പുറമെ ചില മലയാള സിനിമകളിലും നടി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2019ൽ ആയിരുന്നു പ്രീതയുടെ വിവാഹം. വിവേകാണ് താരത്തിന്റെ ഭർത്താവ്. വിവാഹശേഷം യുകെയിലേക്ക് പറന്ന താരം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
ആറ് വർഷത്തെ കാത്തിരിപ്പിനുശേഷം തന്റേയും വിവേകിന്റേയും ഇടയിലേക്ക് എത്താൻ പോകുന്ന കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു താരം. ഏഴാം മാസത്തിലേക്ക് എത്തിയപ്പോഴാണ് യുകെയിൽ നിന്നും നടി നാട്ടിലെത്തിയത്. വയറ്റ് പൊങ്കാലയും സീമന്തം ചടങ്ങും എല്ലാമായി ഗർഭകാലം പ്രീത ആഘോഷമാക്കി.

അങ്ങനെ കാത്തിരുന്ന കൺമണി എത്തി കഴിഞ്ഞു. തനിക്കും വിവേകിനും ആദ്യത്തെ കൺമണി പിറന്ന വിവരം പ്രീത തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ആൺകുഞ്ഞാണ് പിറന്നത്. ഏറെ നാളുകളായി തങ്ങളുടെ കൺമണിക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രീതയും വിവേകും. സിനിമാ-സീരിയൽ രംഗത്ത് നിന്നുള്ള നിരവധി താരങ്ങൾ പ്രീതയ്ക്കും വിവേകിനും ആശംസകൾ നേർന്ന് എത്തുന്നത്.