Saturday, March 14, 2026 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 01.26 PM

രശ്മിക കല്യാണം വിളിക്കില്ല, മനം നൊന്തിരുന്ന് കരയാന്‍ രക്ഷിത് കൊച്ചുകുട്ടിയല്ല; നടിയെ പരിഹസിച്ച് നടന്‍ പ്രമോദ് ഷെട്ടി; ​‍രൂക്ഷമായി പ്രതികരിച്ച് ആരാധകര്‍

pramod-shetty-

വിജയ് ദേവരകൊണ്ടയും രശ്മികയും തമ്മിലുളള വിവാഹത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.ഫെബ്രുവരി 26 ന് ഉദയ്പൂരില്‍ വെച്ച് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടാണ് വിവാഹം.

ഇതിനിടെ രശ്മികയുടെ മുന്‍ കാമുകനും നടനുമായ രക്ഷിത് ഷെട്ടിയുടെ സുഹൃത്തും നടനുമായ പ്രമോദ് ഷെട്ടി നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണ്. രശ്മികയുടെയും വിജയ് വേദരകൊണ്ടയുടെയും വിവാഹത്തെക്കുറിച്ച് പ്രമോദ് പറഞ്ഞ വാക്കുകളാണ് വിവാദമായിരിക്കുന്നത്.

രശ്മികയുടെ വിവാഹത്തിന് എന്നെ ക്ഷണിച്ചിട്ടില്ല, ക്ഷണം ലഭിച്ചാല്‍ പോകും. അവര്‍ ഞങ്ങളെ വിളിക്കില്ലെന്ന് അറിയാം. അതില്‍ പുതുമയില്ല. കുറ്റബോധം കാരണം മാറിയിരുന്ന് കരായനും ചോക്ലേറ്റ് കഴിക്കാനും രക്ഷിത് ഷെട്ടി കൊച്ചുകുട്ടിയൊന്നുമല്ല എന്നാണ് പ്രമോദ് പറഞ്ഞത്.

പിന്നാലെ പ്രമോദിന് മറുപടിയുമായെത്തുകയാണ് രശ്മികയുടെ ആരാധകര്‍. അനാവശ്യമായി രശ്മികയുടെ മുന്‍ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും നടിയെ മോശമായി അവതരിപ്പിക്കുകയും ചെയ്തത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ''ക്ഷമിക്കണം ബൂമര്‍ അങ്കിള്‍. ഇനിയുമെത്ര വര്‍ഷം അവളുടെ പേര് പറഞ്ഞ് പബ്ലിസിറ്റി നേടും നിങ്ങള്‍?, അല്ലെങ്കിലും മുന്‍ കാമുകനെയും കൂട്ടുകാരേയും തന്റെ കല്യാണത്തിന് ക്ഷണിക്കുമോ?, നിങ്ങളെല്ലാവരും അവളെ പരസ്യമായി അപമാനിച്ചവരാണ്. തന്നെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരെ അവള്‍ എന്തിന് ക്ഷണിക്കണം?'' എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

2017 ലാണ് രശ്മികയും രക്ഷിതും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുന്നത്. എന്നാല്‍ 2018 ല്‍ ഇരുവരും പിരിഞ്ഞു. പിന്നീട് രശ്മിക തെലുങ്കിലും തമിഴിലും സജീവമായി. അധികം വൈകാതെ ബോളിവുഡിലും തിരക്കുള്ള നടിയായി രശ്മിക വളര്‍ന്നു. എന്നാല്‍ ഇക്കാലയളവില്‍ കന്നഡ സിനിമാ ലോകത്തു നിന്നും രക്ഷിതിന്റെ ആരാധകരില്‍ നിന്നും കടുത്ത അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. രശ്മികയ്‌ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ രക്ഷിത് രംഗത്തെത്തുക വരെയുണ്ടായി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടതും സൗഹൃദത്തോടെ സംസാരിച്ചതും വാര്‍ത്തയായിരുന്നു.

Ads by Google
Saturday 21 Feb 2026 01.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW