Friday, March 13, 2026 Last Updated 49 Min 15 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Thursday 19 Feb 2026 11.35 PM

കെ-ടെറ്റ്‌ യോഗ്യതാപരീക്ഷ ജയിക്കാത്ത സ്‌ഥാനക്കയറ്റം: തിരിച്ചടിക്കുമെന്ന്‌ നിയമോപദേശം, ഉത്തരവിറക്കിയാലും സുപ്രീം കോടതിയില്‍ നിയമപരമായി നിലനില്‍ക്കില്ല

കെ-ടെറ്റ്‌ യോഗ്യതയില്ലാത്തവരെയും സ്‌ഥാനക്കയറ്റത്തിനു പരിഗണിക്കണമെന്ന്‌ ഭരണമുന്നണിയില്‍ത്തന്നെ കേരളാ കോണ്‍ഗ്രസ്‌-എമ്മും സഭകള്‍ ഉള്‍പ്പെടെ സ്വകാര്യ മാനേജ്‌മെന്റുകളും സര്‍ക്കാരിനോട്‌ നിരന്തരം ആവശ്യപ്പെട്ടുവരുകയാണ്‌.
uploads/news/2026/02/826313/k-tet.jpg

കൊച്ചി; കെ-ടെറ്റ്‌ യോഗ്യതാപരീക്ഷ ജയിക്കാത്ത അധ്യാപകര്‍ക്കു സ്‌ഥാനക്കയറ്റം നല്‍കുന്നത്‌ തിരിച്ചടിയാകുമെന്നു സര്‍ക്കാരിന്‌ നിയമോപദേശം. സുപ്രീം കോടതിയിലെ പുനരവലോകനഹര്‍ജിക്കു വിധേയമായി ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയാലും നിയമപരമായി നിലനില്‍ക്കില്ല.

സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്ക്‌ എ.ഇ.ഒ. ആകാനും കെ-ടെറ്റ്‌ നേടിയിരിക്കണം. സുപ്രീം കോടതി വിധിയോടെ കെ-ടെറ്റ്‌ യോഗ്യതയില്ലാത്ത നിരവധിപ്പേര്‍ക്ക്‌ സ്‌ഥാനക്കയറ്റസാധ്യത ഇല്ലതായ സാഹചര്യത്തിലാണ്‌ വിദ്യാഭ്യാസവകുപ്പ്‌ നിയമോപദേശം തേടിയത്‌.

കെ-ടെറ്റ്‌ യോഗ്യതയില്ലാത്തവരെയും സ്‌ഥാനക്കയറ്റത്തിനു പരിഗണിക്കണമെന്ന്‌ ഭരണമുന്നണിയില്‍ത്തന്നെ കേരളാ കോണ്‍ഗ്രസ്‌-എമ്മും സഭകള്‍ ഉള്‍പ്പെടെ സ്വകാര്യ മാനേജ്‌മെന്റുകളും സര്‍ക്കാരിനോട്‌ നിരന്തരം ആവശ്യപ്പെട്ടുവരുകയാണ്‌. ഇതുസംബന്ധിച്ച്‌ വിദ്യാഭ്യാസവകുപ്പിനു ലഭിച്ച നിയമോപദേശം എതിരായതോടെ, സര്‍ക്കാര്‍ വീണ്ടും അഡ്വക്കേറ്റ്‌ ജനറലിനെ സമീപിച്ചിരിക്കുകയാണ്‌.

കെ-ടെറ്റ്‌ യോഗ്യത നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ്‌ നല്‍കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ തയാറായിട്ടുണ്ടെങ്കിലും സുപ്രീം കോടതി അംഗീകരിക്കുമോയെന്നുറപ്പില്ല. അധ്യാപകര്‍ക്കു കെ-ടെറ്റ്‌ നേടാന്‍ രണ്ടുവര്‍ഷം സാവകാശമാണ്‌ നല്‍കുന്നത്‌. ആ വ്യവസ്‌ഥയില്‍, 2025 സെപ്‌റ്റംബര്‍ ഒന്നിനു മുമ്പ്‌ നിയമനം ലഭിച്ച നെറ്റ്‌, സെറ്റ്‌, എംഫില്‍, പിഎച്ച്‌.ഡി. യോഗ്യതയുള്ളവര്‍ക്കും നിയമനാംഗീകാരം നല്‍കാനാണ്‌ തീരുമാനം. കെ-ടെറ്റ്‌ നേടാത്തവര്‍ക്കു ശമ്പളം നിഷേധിക്കില്ല. ഇളവുണ്ടെങ്കിലും കെ-ടെറ്റ്‌ നേടിയേതീരൂവെന്ന പ്രശ്‌നം അപ്പോഴും നിലനില്‍ക്കുന്നു. അന്തിമതീര്‍പ്പ്‌ സുപ്രീം കോടതിയുടേതുമായിരിക്കും.

ജെബി പോള്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW