Saturday, March 14, 2026 Last Updated 23 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 02.45 PM

‘‘എന്റെയുള്ളിൽ വളരുന്ന അത്ഭുതത്തെ ഞാൻ ഇങ്ങനെ ആഘോഷിക്കുന്നു...’’ നിറവയറില്‍ മെഹന്ദിയണിഞ്ഞ് പ്രീത പ്രദീപ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും പരിചിതമായ താരം പ്രീത പ്രദീപ് തന്റെ ആദ്യത്തെ കണ്മണിയെ നീണ്ട ആറു വര്‍ഷങ്ങള്‍ക്കു ശേഷം വരവേല്‍ക്കാനൊരുങ്ങുകയാണ്. ഇപ്പോഴിതാ നിറവയറില്‍ മെഹന്ദിയണിഞ്ഞുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Actress Preetha Pradeep, Preetha flaunts mehendi on her baby bump
Preetha Pradeep mehandi on her baby bump (Image Source: Instagram)

കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ താരമാണ് പ്രീത പ്രദീപ്. ചുരുക്കം സിനിമകളില്‍ കൂടിയാണെങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ ബിഗ് സ്ക്രീനിലും പ്രീത തിളങ്ങിയിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിൽ കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷത്തിലാണ് പ്രീത. അതിന്റെ സന്തോഷവും ആദ്യത്തെ കണ്മണിയെ വരവേൽക്കുന്നതിന്റെ മുന്നോടിയായി ഉണ്ടാകുന്ന ഓരോ സന്തോഷങ്ങളും പ്രീത പ്രേക്ഷകര്‍ക്കായി പങ്കിടാറുണ്ട്.
ഇപ്പോഴിതാ നിറ വയറില്‍ മെഹന്ദിയണിഞ്ഞുള്ള ചിത്രങ്ങളും വീഡിയോകളും പങ്കിടുകയാണ് പ്രീത പ്രദീപ്. ഒരു താമരപ്പൂവില്‍ അമ്മ കുഞ്ഞിനെ തോളത്തെടുത്ത് താലോലിക്കുന്ന ചിത്രമാണ് മെഹന്തിയില്‍ വരച്ചിരിക്കുന്നത്. നിറഞ്ഞ ചിരിയോടെയാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്.
‘‘സ്നേഹം അതിന്റെ ഏറ്റവും ശുദ്ധമായ രൂപം സ്വീകരിച്ച് ശ്വസിക്കാൻ തുടങ്ങുന്ന ഇടമാണ് മാതൃത്വം...ഇന്ന്, എന്റെ ഉള്ളിൽ വളരുന്ന അത്ഭുതത്തെ ഞാൻ ഇങ്ങനെ ആഘോഷിക്കുന്നു...’’ എന്നാണ് ബേബി ബമ്പില്‍ മെഹന്തിയണിഞ്ഞ ചിത്രങ്ങള്‍ പങ്കിട്ട് പ്രീത പ്രദീപ് കുറിച്ചിരിക്കുന്നത്. ഗര്‍ഭകാലം ഒന്‍പതാം മാസത്തിലേക്ക് കടന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

ആറ് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് പ്രീതയ്ക്കും ഭര്‍ത്താവ് വിവേകിനും ആദ്യത്തെ കുഞ്ഞ് പിറക്കാന്‍ പോകുന്നത്. ഗർഭിണിയാണെന്ന വിവരം ഭർത്താവിനോട് വെളിപ്പെടുത്തുന്ന വിഡിയോ പങ്കിട്ടാണ് പ്രീത ആരാധകരെ ഈ ​സന്തോഷം അറിയിച്ചത്. ഒപ്പം വൈകാരികമായ കുറിപ്പും താരം പങ്കിട്ടിരുന്നു. മൂന്നുമണി എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് പ്രീത ശ്രദ്ധ നേടിയത്. നർത്തകി, അവതാരക എന്ന നിലയിലും പ്രശസ്തി നേടിയിട്ടുള്ള താരം എന്ന് നിന്റെ മൊയ്തീൻ, പടയോട്ടം, അലമാര, സൺഡേ ഹോളിഡേ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Ads by Google
Thursday 19 Feb 2026 02.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW