-->
കാബൂള്‍: ഇഷ്ടമില്ലെങ്കില്‍ വേര്‍പിരിഞ്ഞാലും വേണ്ടില്ല പങ്കാളികളെ തല്ലുകയും ശാരീരിക പീഡനത്തിന് ഇരയാക്കുന്നതും അവമതിക്കലായി വിലയിരുത്തുമ്പോള്‍ ഭാര്യയെ മര്‍ദ്ദിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് പരിരക്ഷ നല്‍കുന്ന നിയമവുമായി താലിബാന്‍. വീട്ടില്‍ ഭാര്യയേയും മക്കളെയും പുരുഷന് ശിക്ഷിക്കാനുള്ള അധികാരം നല്‍കുന്ന നിയമം കൊണ്ടുവരുന്നത് കടുത്ത സ്ത്രീവിരുദ്ധരെന്ന് പേരുമകട്ട താലിബാന്‍ നീക്കം.
താലിബാന്‍ പുതിയതായി അവതിപ്പിച്ച ക്രിമിനല്‍ നയിമത്തില്‍ ഗാര്‍ഹിക പീഡനപരിധിയില്‍ വരുന്ന ഭാര്യയെയൂം മക്കളെയും തല്ലുന്നതിനോ ശാരീരിക ഉപദ്രവം നടത്തുന്നതിനോ പുരുഷന് തടസ്സമില്ല. പകരം ഇവര്‍ക്ക് മുറിവുകള്‍ ഉണ്ടാകാതെയും എല്ലൊടിയാതെയും സൂക്ഷിച്ചാല്‍ മതിയാകും. ഇനി ബലപ്രയോഗം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പ്രത്യക്ഷമായ അസ്ഥിഭംഗമോ മുറിവുകളോ വരുത്തിയാല്‍ തന്നെ കുറ്റവാളിക്ക് വെറും 15 ദിവസത്തെ ജയില്‍ശിക്ഷ മാത്രമേ ലഭിക്കൂ. കോടതിയില്‍ ഇക്കാര്യം തെളിയിക്കാന്‍ സ്ത്രീക്ക് സാധിച്ചാലേ പുരുഷന്‍ ശിക്ഷിക്കപ്പെടുകയുള്ളൂ.
ഇനി മുറിവുകള്‍ കോടതിയില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ തന്നെ പരാതിക്കാരിയുടെ ഭര്‍ത്താവോ സഹോദരനോ ആയ സംരക്ഷകന്റെ സാന്നിദ്ധ്യത്തില്‍ ശരീരം പൂര്‍ണ്ണമായും മറച്ചിരിക്കുകയും വേണം. ഭര്‍ത്താവിന്റെ അനുമതിയില്ലാതെ ബന്ധുക്കളെ സന്ദര്‍ശിക്കുന്ന സ്ത്രീയ്ക്ക് മൂന്ന് മാസം വരെ ജയില്‍ശിക്ഷ പോലും ലഭിച്ചേക്കാം. അമേരിക്കന്‍ ഭരണകുടത്തിന് കീഴില്‍ അവതരിപ്പിക്കപ്പെട്ട നിയമം എന്ന് പറഞ്ഞ് ഇതിനൊപ്പം സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലാതാക്കി 2009 ല്‍ കൊണ്ടുവന്ന നിയമം റദ്ദാക്കുകയും ചെയ്തു.
ഉലമ വിഭാഗത്തില്‍ പെടുന്ന മതപണ്ഡിതന്മാര്‍, അഷ്‌റഫുകളായ ഉന്നതര്‍, ഇടത്തരക്കാര്‍, താഴേക്കിടയിലുള്ളവര്‍ എന്നിങ്ങനെ ശ്രേണീബദ്ധതയ്ക്ക് കീഴില്‍ ശിക്ഷയുടെ കാഠിന്യവും കൂടിയും കുറഞ്ഞും വരും. മതപണ്ഡിതനാണ് കുറ്റം ചെയ്യുന്നതെങ്കില്‍ ഉപദേശം മാത്രം. ഇടത്തരക്കാരോ ഉന്നതരോ ആണ് പ്രതിയെങ്കില്‍ കോടതിയിലേക്ക് സമന്‍സ് അയയ്ക്കുകയും ഉപദേശം നല്‍കുകയും ചെയ്യും. താഴ്ന്നവര്‍ക്ക് മാത്രമാണ് തടവും പുരോഹിതന്മാര്‍ നല്‍കുന്ന ശാരീരികശിക്ഷയും. നിയമത്തിനെതിരേ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.