-->
പോയ വർഷം മലയാള സിനിമ അവസാനിച്ചതും ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു. അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ ആയിരുന്നു അത്. നിവിൻ പോളിക്കൊപ്പം തന്നെ ചിത്രത്തിലെ നായികയായെത്തിയ റിയ ഷിബുവിനെ കൂടി പ്രേക്ഷകർ നെഞ്ചിലേറ്റി. ഡെലൂലു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ റിയ എത്തിയത്.
റിയ ഷിബുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സൂര്യയും ജ്യോതികയും ഇപ്പോൾ. ചിത്രത്തിലെ റിയയുടെ അഭിനയത്തെ പ്രശംസിച്ച് താരദമ്പതികൾ അയച്ചു നൽകിയ പ്രത്യേക സമ്മാനം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചു.
വലിയ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് താരം ഈ സർപ്രൈസ് സമ്മാനത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സൂര്യയെയും ജ്യോതികയെയും റിയ ടാഗ് ചെയ്തിട്ടുമുണ്ടായിരുന്നു. റിയയെ കൂടാതെ സിനിമയുടെ സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസിനും ദമ്പതികളുടെ അഭിനന്ദനം ലഭിക്കുകയുണ്ടായി.
‘‘ശരിക്കും സന്തോഷം കൊണ്ട് എനിക്ക് ആകാശം മുട്ടെ പറക്കാൻ തോന്നുന്നു! സൂര്യ സർ, ജ്യോതിക മാം, ഒത്തിരി നന്ദി. എന്റെ പ്രകടനത്തിലുള്ള അഭിനന്ദനമായി ഈ സമ്മാനം അയച്ചു തരാൻ നിങ്ങൾ കാണിച്ച ആ മനസ്സിനും സമയത്തിനും വലിയ വിലയുണ്ട്. 'സർവം മായ' ടീമിന് മുഴുവനായും ലഭിച്ച അംഗീകാരമായി ഞാൻ ഇത് സ്വീകരിക്കുന്നു.’’- റിയ കുറിച്ചു.
Simplyyy over the mooonnn!!!! Thank youuu so so muchh @Suriya_offl sir #jyothika maam !! 🥹❤️ to take the time and effort to send me this hamper as a token of appreciation for my performance really means a lot to me. Accepting this on behalf of the entire team of #SarvamMaya ❤️🌟 pic.twitter.com/JtIMQ4hCsm— riya (@riyashibu_) February 18, 2026
വാക്കുകൾക്കതീതമായി നന്ദി. ജ്യോതിക മാമിനും സൂര്യ സാറിനും സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. നിങ്ങളുടെ അഭിനന്ദനത്തിന് മുഴുവൻ ടീമും കടപ്പെട്ടിരിക്കുന്നു. - ജസ്റ്റിൻ പ്രഭാകർ കുറിച്ചു. തിയറ്ററിന് പിന്നാലെ സർവ്വം മായ ഒടിടിയിലും വൻ ഹിറ്റായി മാറിയിരുന്നു.
Grateful beyond words 🙏 #jyothika mam & @Suriya_offl sir ❤️Thank you for the love and encouragement 🤗. It truly means a lot the entire team is grateful for your appreciation ❤️ #SarvamMaya pic.twitter.com/Wn2MI1HJpL— Justin Prabhakaran (@justin_tunes) February 18, 2026
പ്രഭേന്ദു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിവിൻ പോളി എത്തിയത്. ചിത്രത്തിലെ നിവിൻ പോളി- അജു വർഗീസ് കോമ്പോയ്ക്കും കയ്യടി ഏറെയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഈ കോമ്പോ ഒന്നിച്ചെത്തിയതും ആരാധകർ ആഘോഷമാക്കി.