-->
പെരുവന്താനം: ഒടുവില്‍ ആനചാരി റോഡിനു ശാപമോക്ഷം. പതിറ്റാണ്ടുകളായി തകര്‍ന്നു തരിപ്പണമായി കിടക്കുന്ന പെരുവന്താനം - കൊക്കയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുവന്താനം - ആനചാരി- അഴങ്ങാട് -മേലോരം -വളമണ്ണപുര റോഡ്ഒറ്റത്തവണ പുനരുദ്ധാരണത്തിനായി പൊതുമരാമത്ത് വകുപ്പിനായി കൈമാറി. നവീകരണത്തിനായി 3.5 കോടി രൂപയും അനുവദിച്ചു. വര്‍ഷങ്ങളായി നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതത്തിന് ഇതോടെ പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷ.
നൂറുകണക്കിനു സാധാരണക്കാരുടെ ഏക ആശ്രയമാണ് റോഡ്. കെ.കെ.റോഡില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഏല്ലാ വര്‍ഷവും ഏതാനും മീറ്ററുകള്‍ ടാര്‍ ചെയ്യുകയോ കോണ്‍ക്രീറ്റ് ചെയ്യുകയോ ചെയ്യും. മഴക്കാലമെത്തുമ്പോള്‍ കുത്തൊഴുക്കിലോ മണ്ണിടിച്ചിലിലോ വഴി പഴയതിനേക്കാള്‍ മോശമാകും. പലപ്പോള്‍ കാല്‍ നടയാത്ര പോലും ബുദ്ധിമുട്ടാകും. ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വരാന്‍ മടിക്കുന്നതോട നാട്ടുകാര്‍ കിലോമീറ്ററുകള്‍ നടക്കേണ്ട അവസ്ഥയാണ്്.
രോഗികളെയുമായി ആശുപത്രികളില്‍ പോകേണ്ട സാഹചര്യങ്ങളിലാണ് ഏറെ വലയുന്നത്.നാട്ടുകാര്‍ ശ്രമദാനം നടത്തിയാണ് പലപ്പോഴും റോഡ് നന്നാക്കിയിരുന്നത്. മന്ത്രിമാര്‍ എം.പിമാര്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ ഉണ്ടായിരുന്നില്ല. ഏറ്റവുമൊടുവില്‍ സം സ്ഥാ ന സര്‍ ക്കാര്‍ സം ഘ ടി പ്പി ച്ച ന വ കേ ര ള സ ദ സിലും പരാതി എത്തി. ഈ പ ദ്ധ തി ക ളില്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ നവീകരണം ആരംഭിക്കുന്നത്.
ആദ്യ രണ്ടു ഘട്ടങ്ങളില്‍ നടന്ന ടെന്‍ഡര്‍ പ്രക്രിയയില്‍ ആരും കരാര്‍ ഏറ്റെടുത്തിരുന്നില്ല. തുടര്‍ന്നു എല്‍.ഡി.എഫ്. ജില്ലാ നേതൃത്വം ഉള്‍പ്പെടെ ഇടപെട്ടിരുന്നു. ഇപ്പോള്‍ ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുകയാണ്.എം.എല്‍.എയായിരുന്ന വാഴൂര്‍ സോമന്‍ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന കെ.ടി.ബിനു എന്നിവരുടെ ഇടപെടലുകളും നിര്‍ണയാകമായി. വര്‍ഷങ്ങളായി റോഡിനു വേണ്ടി പോരാടുന്ന പൊതുപ്രവര്‍ത്തകനായ ആനചാരി കാരിക്കക്കുന്നേല്‍ സുബിന്‍ വര്‍ഗീസ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലും റോഡ് പൊതുമരാമത്ത് വകുപ്പിനു കൈമാറിയതായി അറിയിച്ചിട്ടുണ്ട്.