-->
ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായും സംവിധായികയായുമൊക്കെ പ്രശസ്തി നേടിയ താരമാണ് ഗീതു മോഹന്‍ദാസ്. നടി എന്നതിനപ്പുറം, സംവിധായക എന്ന നിലയില്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടാന്‍ ഗീതുവിന് കഴിഞ്ഞിട്ടുണ്ട്. സംവിധാനം ചെയ്യുന്ന സിനിമകള്‍ എല്ലാം ഒന്നിനൊന്ന് മെച്ചമാണെന്നുള്ളതാണ് ഗീതു മോഹന്‍ദാസിന്റെ പ്രത്യേകത.
അടുത്തിടെ താരം സംവിധാനം ചെയ്യുന്ന യഷ് നായകനായി എത്തുന്ന ‘ടോക്‌സിക്: എ ഫെയറി ടെയ്ൽ ഗ്രോൺ അപ്‌സ്’ എന്ന സിനിമയുടെ ടീസര്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കടുത്ത ഹോട്ട് ദൃശ്യങ്ങളായിരുന്നു സിനിമയുടെ ടീസറിലുണ്ടായിരുന്നത്. അതിന്റെ പേരില്‍ ഗീതു മോഹന്‍ദാസിന്റെ പേര് ട്രോളുകളിലും പരിഹാസങ്ങളിലും നിറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്ന് തൊട്ട് ഇന്നോളം ഗീതു മോഹന്‍ദാസ് അവള്‍ക്കൊപ്പമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ലാഞ്ഞിട്ടു കൂടി ഈ കേസുമായും ഡബ്ല്യൂസിസിയുമായും ബന്ധപ്പെട്ട പോസ്റ്റുകള്‍ താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഫെബ്രുവരി 17 എന്ന ദിവസത്തെക്കുറിച്ചും # അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നതിനെക്കുറിച്ചും പങ്കിടുകയാണ് ഗീതു മോഹന്‍ദാസ്.
2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുന്നെങ്കിലും, അതേ ദിവസമായിരുന്നു അവൾ ധൈര്യത്തോടെ തെറ്റ് ചെയ്തവർക്കെതിരെ സംസാരിച്ചത്. അവളുടെ പോരാട്ടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു. # അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്. കഴിഞ്ഞ വർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിച്ചവരാക്കി മാറ്റുകയാണ്...പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, ഡബ്ല്യൂസിസി അവൾക്കൊപ്പവും, അതിജീവിച്ച എല്ലാവരോടുമോപ്പം നിൽക്കുന്നവരെ ഈ യാത്രയെ അനുസ്മരിക്കാൻ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം...
# അവൾക്കൊപ്പം, കാന്‍ഡില്‍ ലൈറ്റ് ഗാതറിംഗ്, ഫെബ്രുവരി 17 2026, വൈകിട്ട് ആറു മണി.
കോഴിക്കോട് മാനാഞ്ചിറ ഓപ്പൺ സ്റ്റേജ്
കൊച്ചി- അബ്ദുൾ കലാം മാർഗ്, മറൈൻ ഡ്രൈവ് തിരുവനന്തപുരം മാനവീയം വീഥി..’’ എന്നാണ് ഗീതു മോഹന്‍ദാസിന്റെ പോസ്റ്റ്.
‘‘2017 ഫെബ്രുവരി 17 ഏറ്റവും മൂർച്ചയുള്ള മുറിവ് അവശേഷിപ്പിച്ചു. എന്നിരുന്നാലും, അവൾ തന്റെ അതിക്രമികൾക്കെതിരെ ധൈര്യത്തോടെ സംസാരിച്ച അതേ ദിവസമായിരുന്നു ഇത്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അവളോടൊപ്പം നിൽക്കാൻ ആ ഒരു ചുവടുവയ്പ്പ് ഞങ്ങളെ പ്രേരിപ്പിച്ചു, #അവള്‍ക്കൊപ്പം പ്രസ്ഥാനത്തിന് ജന്മം നൽകി.
കഴിഞ്ഞ 9 വർഷമായി, ഈ പ്രസ്ഥാനം ഇരകൾക്ക് ധൈര്യം പകർന്നു, അവരെ അതിജീവിച്ചവരാക്കി മാറ്റി. ചെറുതെങ്കിലും പ്രധാനപ്പെട്ട രീതിയിൽ, കേരളത്തിൽ സംഭവിക്കുന്ന സാമൂഹിക പരിവർത്തനത്തിന് ഇത് സഹായകമായി.
പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, ഡബ്ല്യൂസിസി അവളോടൊപ്പം നിൽക്കുന്ന എല്ലാവരെയും, അതിജീവിച്ച എല്ലാവരെയും ഒത്തുകൂട്ടി ഈ യാത്രയുടെ സ്മരണയ്ക്കായി ഒരു മെഴുകുതിരി പിടിക്കാൻ ക്ഷണിക്കുന്നു.
ഇരുണ്ട കോണുകളിൽ ഒരുമിച്ച്, നമുക്ക് വെളിച്ചം പ്രകാശിപ്പിക്കാം...’’എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഗീതു മോഹന്‍ദാസ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ അനുകൂലിച്ചും പിന്തുണ അറിയിച്ചും കമന്റുകള്‍ കുറിച്ചിരിക്കുന്നത്.