-->
സീരിയല്‍ നടി രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ. സോഷ്യല്‍ മീഡിയ ബുളളിയിംഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാമണാ എന്നാണ് സത്യഭാമ ചോദിക്കുന്നത്. അഞ്ച് കല്യാണം സാരി മാറുന്നത് പോശല നടത്തിയാല പിളേളര് വെറുതെ ഇരിക്കുമോന്ന് ചോദിച്ച സത്യഭാമ, കുറച്ച് നാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ സന്തോഷത്തോടെ ഇരിക്കാനും രേഖയെ ഉപദേശിച്ചു.
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍. സോഷ്യല്‍ മീഡിയ ബുളളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങള്‍? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാല്‍ പിളേളര് വെറുതെ ഇരിക്കുമോ ? എപ്പോ കയറ്റി വിട്ടൂന്ന് ചോദിച്ചാല്‍ പോരെ റോക്കറ്റില്‍. നിങ്ങള്‍ ഒരു പബ്ലിക് ഫിഗര്‍ ആയതുകൊണ്ടാണ് ഇത്രക്കും ടെന്‍ഷന്‍. കുറച്ച് നാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഹാപ്പി ആയി ഇരിക്കൂ. എല്ലാം റെഡി ആകും എന്നാണ് സത്യഭാമ പറയുന്നത്.
കഴിഞ്ഞ ദിവസം നടി രേഖ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും യൂട്യൂബ് ചാനലുകള്‍ തന്നെ തേജോവധം ചെയ്യുകയാണെന്നുമാണ് രേഖ പറഞ്ഞത്. തനിക്ക് എന്തെങ്കിലും പറ്റിയാല്‍ ഉത്തരവാദികള്‍ യൂട്യൂബേഴ്സാണെന്നും രേഖ പറഞ്ഞിരുന്നു. മൂന്ന് മാസങ്ങളായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകള്‍ കൊടുത്ത് തന്നെപ്പറ്റി വിഡിയോ പങ്കുവെക്കുകയാണ്. ജീവിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദ്ദത്തിലാക്കുന്നു. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് രേഖ പറഞ്ഞത്.