Friday, March 13, 2026 Last Updated 56 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 12.12 PM

ഡാലസിനെ സംഗീതസാന്ദ്രമാക്കി 'സസ്നേഹം വാലന്റൈൻ'; കേരള അസോസിയേഷൻ്റെ സംഗീത വിരുന്ന് വൻ വിജയം

uploads/news/2026/02/825856/k.jpg

ഡാലസ് :: പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സുന്ദരമായ ഓർമ്മകൾ പങ്കുവെച്ച് കേരള അസോസിയേഷൻ ഓഫ് ഡള്ളസ് സംഘടിപ്പിച്ച ‘സസ്നേഹം വാലന്റൈൻ’ സംഗീത വിരുന്ന് അരങ്ങേറി. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം കരോൾട്ടണിലെ സെന്റ് ഇഗ്നേഷ്യസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡള്ളസിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി സംഗീത പ്രേമികളും പങ്കെടുത്തു.

കേരള അസോസിയേഷൻ പ്രസിഡണ്ട് ഷിജു അബ്രഹാം ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായി എത്തിയ എസ്.കെ. മഠത്തിൽ വാലന്റൈൻ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേക പ്രഭാഷണം നടത്തി. ആർട്സ് ഡയറക്ടർ ജിജി സ്കറിയ പരിപാടികൾ വിശദീകരിക്കുകയും, വാലന്റൈൻ ദിനത്തിൽ ഇത്തരമൊരു സംഗീത വിരുന്ന് സംഘടിപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുകയും ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

സംഗീതജ്ഞർക്കും കലാപ്രേമികൾക്കും പുറമെ,ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റര് പ്രസിഡന്റ് മാത്യു നൈനാൻ , കേരള ലിറ്റററി സൊസൈറ്റി പ്രസിഡൻ്റ് അനശ്വർ മാമ്പിള്ളി, ഇന്ത്യ പ്രസ് ക്ലബ് നോർത്ത് ടെക്സസ് പ്രതിനിധി സിജു വി ജോർജ് തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടി.

തത്സമയ വാദ്യസംഗീതത്തിന്റെ അകമ്പടിയോടെ നടന്ന ഗാനമേളയിൽ പഴയതും പുതിയതുമായ നിരവധി പ്രണയഗാനങ്ങൾ ആലപിക്കപ്പെട്ടു.
സോളോ പ്രകടനങ്ങൾ: നബ, അലക്സാണ്ടർ പാപ്പച്ചൻ, ചാർലി വരാനാഥ്, സുബിൻ ചാർലി തുടങ്ങി 27-ഓളം ഗായകർ വേദിയിൽ അണിനിരന്നു.

ബാലപ്രതിഭകൾ: അതുൽ ശ്രീജിത്ത്, ദിയ നായർ, എഡ്വിൻ മനയാത്ത്, അലസ്റ്റർ മാമ്പിള്ളി, അമേയ വിമൽ എന്നീ കുട്ടികളുടെ പ്രകടനം സദസ്സിന്റെ പ്രത്യേക കൈയടി നേടി.വാദ്യസംഗീതം: സന നായരുടെ സാക്സോഫോൺ പ്രകടനവും, അഭിജിത്ത് രാജീവ് വയലിനിൽ തീർത്ത സംഗീതവും വേറിട്ട അനുഭവമായി.

റുമാന സംജാദ്, സന ഷാനോബ് എന്നിവർ പരിപാടിയുടെ അവതാരകരായി തിളങ്ങി. സിനു & ഗിരീഷ് പാലക്കാട്, ലീനസ് വർഗീസ് എന്നിവർ അവതരിപ്പിച്ച ഡ്യുയറ്റുകളും ബിനൂപിന്റെയും അനൂപിന്റെയും നേതൃത്വത്തിൽ നടന്ന ഗ്രൂപ്പ് സോങ്ങുകളും പരിപാടിയെ കൂടുതൽ വർണ്ണാഭമാക്കി. വൈകുന്നേരം 5:30 മുതൽ രാത്രി 8:00 വരെ നീണ്ടുനിന്ന ഈ സംഗീത സായാഹ്നം ഡള്ളസിലെ മലയാളി സമൂഹത്തിന് ഒരു മികച്ച വാലന്റൈൻ ദിന സമ്മാനമായി മാറി.

പി പി ചെറിയാൻ

Ads by Google
Tuesday 17 Feb 2026 12.12 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW