-->
തിരുവനന്തപുരം: സര്‍ക്കാരിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് നവകേരള സര്‍വേയ്ക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. സര്‍വേ നിയമവിരുദ്ധ മാണെന്നും രാഷ്ട്രീയ പ്രചരണത്തിന്റെ മറവില്‍ സര്‍വേ നടത്തേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ട് ഹൈക്കോടതി റദ്ദാക്കി. സാമ്പത്തീക നിയമത്തിന്റെ വ്യതിചല നമാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് സര്‍വേ റദ്ദാക്കിയത്. എറണാകുളം ജില്ലാ പഞ്ചായത്തംഗം ഉപാസും കെഎസ് യു നേതാവ് അലോഷ് സേവ്യറുമായിരുന്നു ഇതിനെതിരേ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.
നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ നടത്താനിരുന്ന സര്‍വേ ഭരണാനുമതി പോലും കിട്ടാത്തതും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതും സാമ്പത്തീക നിയമത്തില്‍ പ്രതിപാദിക്കാത്തതുമായ ഒരു സര്‍വേയ്ക്ക് സര്‍ക്കാരിന്റെ പണം ചിലവാക്കുന്നത് സാമ്പത്തീക നിയമത്തിന്റെ വ്യതിചലനമാണെന്നായിരുന്നു ഹര്‍ജിക്കാര്‍ തങ്ങുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. രാഷ്ട്രീയകാര്യങ്ങള്‍ക്കായി ഭരണഘടനാ സംവിധാനവും പൊതുഖജനാവിനെയും ഉപയോഗിക്കുന്നതായി ഹര്‍ജിയില്‍ :ആക്ഷേപം ഉയര്‍ന്നിരുന്നു.
നേരത്തേ സര്‍ക്കുലര്‍ പുറത്തിറക്കിയത് സിപിഐഎം ആയിരുന്നു. 80 ലക്ഷം വീടുകളില്‍ സര്‍വേ നടത്താനായിരുന്നു പദ്ധതി. വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്ക്കാണ് നവകേരളാ സര്‍വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇത് തെരഞ്ഞെടുപ്പിന് മുമ്പായിട്ടുള്ള എല്‍ഡിഎഫിന്റെ സ്‌ക്വാഡ് വര്‍ക്കായി മാറുമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ് ഹൈക്കോടതിയില്‍ നിന്നും ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. പാര്‍ട്ടിപ്രവര്‍ത്തകരില്‍ നിന്നും ആള്‍ക്കാരെ റിക്രൂട്ട് ചെയ്ത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സര്‍വേ നടത്താനായിരുന്നു തീരുമാനം. 20 കോടി രൂപയായിരുന്നു സര്‍ക്കാര്‍ ഇതിനായി ചെലവഴിക്കാന്‍ അനുവദിച്ചത്.