Saturday, March 14, 2026 Last Updated 3 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 22 Sep 2025 11.09 AM

റോഡ് നന്നായിട്ട് മതി ടോളെന്ന് കോടതി ; പാലിലേക്കര ടോള്‍പ്ലാസയിലെ വിലക്ക് വ്യാഴാഴ്ച വരെ തുടരും

uploads/news/2025/09/802093/paloakkara-tollplaza.jpg

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍വിലക്ക് വ്യാഴാഴ്ച വെര തുടരും. റോഡ് നന്നായിട്ട് മതി ടോള്‍ പിരിവെന്ന് ഹൈക്കോടതി പറഞ്ഞു. പൊതുജനം ബുദ്ധിമുട്ട് സഹിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയ കോടതി വ്യാഴാഴ്ച ഇക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് തകര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.

ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതലാണ് പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്. ടോള്‍ പിരിവിനുള്ള ഉത്തരവ് അടിയന്തരമായി നല്‍കണമെന്ന് വെള്ളിയാഴ്ച കേസ് പരിഗണിക്കവെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ശന ഉപാധികളുടെയാകും ടോള്‍ പിരിവ് പുനരാരംഭിക്കാനുള്ള ഉത്തരവുണ്ടാവുക എന്ന് കോടതി നേരത്തേ അറിയിച്ചിരുന്നു.

ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിര്‍മ്മാണത്തിന്റെ അപാകതകള്‍ ചൂണ്ടിക്കാണിച്ചു നല്‍കിയ ഹര്‍ജിയിലാണ് ടോളിന് വിലക്കേര്‍പ്പെടുത്തിയത്. 47 ദിവസമായി ടോള്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ട്. ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ പാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ദേശീയ പാത അതോറിറ്റിയും കോടതിയെ അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW