Friday, March 13, 2026 Last Updated 45 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 10.36 AM

മുപ്പതാം വിവാഹവാര്‍ഷികം മക്കള്‍ക്കൊപ്പം ആഘോഷമാക്കി നടി മാധവി

madhavi-
photo-www.instagram.com/actress.maadhavi/

മുപ്പതാം വിവാഹവാര്‍ഷികദിനം മനോഹരമാക്കി മലയാളത്തിന്റെ പ്രിയ നായിക മാധവി. പരസ്പരം ഹാരം അണിഞ്ഞും മോതിരങ്ങള്‍ അണിയിച്ചുമാണ് മാധവിയും ഭര്‍ത്താവ് റാല്‍ഫും വിവാഹവാര്‍ഷികം ആഘോഷിച്ചത്. ഫെബ്രുവരി 14 നായിരുന്നു ഇരുവരുടെയും വിവാഹവാര്‍ഷികം. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും താരം സ്വന്തം പേജില്‍ പങ്കുവെച്ചു.

റാല്‍ഫും ഞാനും ഞങ്ങളുടെ മുപ്പതാമത് വിവാഹ വാര്‍ഷികം ഫെബ്രുവരി 14 ന് ഞങ്ങളുടെ മക്കളായ ടിഫാനി, പ്രിസില്ല, എവ്‌ലിന്‍ എന്നിവരോടൊപ്പം ആഘോഷിച്ചു. നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും എന്നും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു മാധവി കുറിച്ചു.

മക്കളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. അച്ഛന്റെയും അമ്മയുടെയും കാലുകള്‍ കഴുകി ആരതി ഉഴിയുന്ന മക്കളെ വീഡിയോയില്‍ കാണാം. മകള്‍ ടിഫാനി പാടിയ സീതാ കല്യാണ എന്നു തുടങ്ങുന്ന ഗാനശകലത്തിന്റെ പശ്ചാത്തലത്തിലാണ് ചടങ്ങുകള്‍ നടന്നത്.

കനക വിജയലക്ഷ്മി എന്നാണ് മാധവിയുടെ യഥാര്‍ഥ പേര്. സിനിമയില്‍ വന്നശേഷം മാധവിയായി. ഹൈസ്‌കുള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഭരതനാട്യവും കഥകും പഠിച്ച മാധവി ആയിരത്തിലേറെ വേദികളില്‍ നൃത്തം അവതരിപ്പിച്ച് കയ്യടി നേടി. 14 ാം വയസ്സില്‍ നായികയായി തെലുങ്ക് സിനിമയില്‍ അരങ്ങേറി. പിന്നീട് ചിരഞ്ജീവി, അമിതാഭ് ബച്ചന്‍, മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങളുടെ കൂടെ മാധവി അഭിനയിച്ചു.

32 ാം വയസ്സില്‍ സ്വാമി രാമയുടെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയന്‍സ് ആന്‍ഡ് ഫിലോസഫി എന്ന പ്രസ്ഥാനത്തില്‍ വെച്ചാണ് യുഎസില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായിയായ റാല്‍ഫ് ശര്‍മ്മയെ മാധവി പരിചയപ്പെടുത്തുന്നത്. ആ പരിചയം വിവാഹത്തിലെത്തി. വിവാഹത്തിനുശേഷം യുഎസിലേക്ക് പോയ മാധവി അഭിനയരംഗത്തോട് വിട പറഞ്ഞു. ടിഫാനി, പ്രിസില്ല, എവ്‌ലിന്‍ എന്നിങ്ങനെ മൂന്നു പെണ്‍കുട്ടികളാണ് ദമ്പതികള്‍ക്കുളളത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW