Saturday, March 14, 2026 Last Updated 35 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 08.37 AM

ശബരിമല സ്വര്‍ണ്ണക്കൊള്ള; നടന്‍ ജയറാമിനെ ഇ.ഡി. ഇന്ന് വീണ്ടും ചോദ്യം ചെയ്യും

uploads/news/2026/02/825791/jayaram.jpg

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം ഇന്ന് ഇ.ഡിയ്ക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായേക്കും. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അതിന്റെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. നേരത്തെ എസ്‌ഐടി ജയറാമിന്റെ മൊഴിയെടുത്തിരുന്നു. മൊഴി പരിശോധിച്ച ശേഷം ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.

ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. സ്വര്‍ണക്കൊള്ളയില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇടപാടുകള്‍ ഇല്ലെന്നും ജയശ്രീ മൊഴി നല്‍കിയെങ്കിലും ഇ ഡി വിശ്വാസത്തിലെടുത്തിട്ടില്ല. ഏകദേശം ഒമ്പത് മണിക്കൂറോളമാണ് ഇ ഡി ജയശ്രീയെ ചോദ്യം ചെയ്തത്.

കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ജയശ്രീ നല്‍കിയ മൊഴി ദേവസ്വം ബോര്‍ഡിനെ കുരുക്കുന്നതാണ്. സ്വന്തം നിലയില്‍ തീരുമാനം എടുത്തിട്ടില്ലെന്നും ബോര്‍ഡ് തീരുമാനപ്രകാരം ഉത്തരവിറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമാണ് ഇ ഡിയ്ക്ക് നല്‍കിയ മൊഴി.

Ads by Google
Tuesday 17 Feb 2026 08.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW