-->
മല്ലപ്പള്ളി: പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു, ആലിനെ യാത്രയാക്കാന്‍ സുരേഷ്‌ഗോപിയെത്തി. ശിവരാത്രിയുടെ ചടങ്ങുകള്‍ക്കായി കോയമ്പത്തൂരിലേക്കുള്ള യാത്ര പാതി വഴിയെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുരേഷ് ഗോപിയെ വിളിച്ച് മല്ലപ്പള്ളിക്കു പോകാന്‍ നിര്‍ദേശിച്ചത്.
തുടര്‍ന്ന് ശിവരാത്രി യാത്ര ഉപേക്ഷിച്ച് മല്ലപ്പള്ളിയിലേക്ക് എത്തിയ സുരേഷ് ഗോപി പ്രധാനമന്ത്രിക്കുവേണ്ടിയും അനുശോചനം അറിയിച്ചു. ഈ മുഹൂര്‍ത്തവുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന അച്‌ഛനാണ് താനെന്ന് ആലിന്‍ ഷെറിന്‍ ഏബ്രഹാമിനു ആദരാഞ്‌ജലി അര്‍പ്പിക്കവേ, തന്റെ കുട്ടിയുടെ വിയോഗം മനസില്‍ വച്ച് സുരേഷ്‌ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെ നിര്‍ദേശം സ്വീകരിച്ചാണ് താന്‍ എത്തിയതെന്നും ആലിന് ആദരാഞ്‌ജലി അര്‍പ്പിച്ചുകൊണ്ടു മന്ത്രി വ്യക്‌തമാക്കി.