Wednesday, March 18, 2026 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 12.51 PM

സര്‍ക്കാരിന് സച്ചിദാനന്ദനോട് വിധേയത്വം ; തന്നോട് ഇരട്ടനീതിയെന്ന് പ്രേംകുമാര്‍

uploads/news/2026/02/825434/prem-kumar1.jpg

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയത് തേന്നാട് ചെയ്ത അനീതിയെന്നും സാമാന്യ മര്യാദപോലും തന്നോട് കാട്ടിയില്ലെന്നും നടന്‍ പ്രേംകുമാര്‍. സിനിമകള്‍ പോലും ചെയ്യാതെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ തനിക്ക് സാമാന്യമര്യാദയില്‍ ഓഫീസില്‍ നന്ദി പറയാന്‍ പോലും അവസരം കിട്ടിയില്ലെന്നും പ്രേംകുമാര്‍ വിമര്‍ശിച്ചു.

കവി കെ. സച്ചിദാന്ദന് എന്തെങ്കിലും അത്ഭുതസിദ്ധിയുണ്ടാകും അല്ലെങ്കില്‍ വിധേയത്വമാകാം നടപടിയെടുക്കാത്തതിന് കാരണമെന്നും പറഞ്ഞു. മുമ്പ് ആശാസമരത്തില്‍ അഭിപ്രായം പറഞ്ഞതിന് പിന്നാലെയായിരുന്നു പ്രേംകുമാറിനെ സ്ഥാനത്ത് നിന്നും നീക്കിയത്. എന്നാല്‍ തനിക്കെതിരേ നടപടിയെടുത്ത സര്‍ക്കാര്‍ പക്ഷേ സച്ചിദാനന്ദന്റെ അഭിപ്രായം പുറത്തുവന്നിട്ടും നടപടിയെടുത്തില്ലെന്നും ഇക്കാര്യത്തില്‍ നടന്നത് ഇരട്ടനീതിയാണെന്നും പറഞ്ഞു. ചലച്ചിത്രമേളയുടേയും സിനിമാ അവാര്‍ഡ് നിര്‍ണ്ണയത്തിന്റെയും ഒരുക്കങ്ങള്‍ക്കിടെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് തന്നെ മാറ്റിയതെന്നുമാണ് പ്രേംകുമാര്‍ പറഞ്ഞത്.

രണ്ടുതവണ ഭരിച്ച കഴിഞ്ഞാല്‍ പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലതെന്നായിരുന്നു കഴിഞ്ഞ ദിവസം എഴുത്തുകാരനും സാഹിത്യ അക്കാദമി അദ്ധ്യക്ഷനുമായ സെ. സച്ചിദാനന്ദന്‍ പ്രതികരിച്ചിരുന്നു. ഇത് പ്രതിപക്ഷം സര്‍ക്കാരിനെതിരേ ശക്തമായ വിമര്‍ശനമായി മാറുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW