Wednesday, March 18, 2026 Last Updated 19 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.55 AM

തൃശൂരിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ 3പേരെ കുത്തിപ്പരിക്കേൽപ്പിച്ചു

uploads/news/2026/02/825424/police-jeep img.gif

തൃശ്ശൂർ: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ മൂന്നുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. തൃശ്ശൂരിൽ ഹോസ്റ്റൽ നടത്തിയിരുന്നയാളേയും റോഡിലൂടെ നടന്നുപോയ രണ്ടുപേരെയുമാണ് നേപ്പാൾ സ്വദേശിയായ സൂരജ് എന്നയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ആലുവ പോലീസ് ആലുവയിൽ നിന്നും നേപ്പാൾ സ്വദേശിയായ ആളെ തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കുന്നത്. എത്തിച്ചതിനു പിന്നാലെ ശൗചാലയത്തിന് വശത്തുള്ള വഴിയിലൂടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. രാത്രി 2 മണിയോടെയാണ് ഇയാൾ രക്ഷപ്പെട്ടത്.

രക്ഷപ്പെടുന്നതിനിടെ തൃശ്ശൂർ കാമത്ത് ലൈനിൽ ഹോസ്റ്റൽ നടത്തി വരികയായിരുന്ന മുരളി (66)യെ ആദ്യം കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നീട് റോഡിലൂടെ നടന്നു പോയ ആളേയും പടിഞ്ഞാറെ കോട്ടയിൽ വെച്ച് മറ്റു രണ്ടുപേരെയും കത്തി. മൂന്നുപേരെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്ന് ചാടിപ്പോയ മാനസികരോഗിയെ പിന്നീട് പിടികൂടി ആശുപത്രിയിൽ എത്തിച്ചതായാണ് വിവരം.

Ads by Google
Ads by Google
TRENDING NOW