Friday, March 13, 2026 Last Updated 12 Min 17 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 12 Feb 2026 11.25 PM

ഒരു വീട്ടില്‍നിന്ന്‌ പോലീസ്‌ പൊക്കി; 34 ഗുണ്ടകളെ! 20 പേരും ഒട്ടേറെ ക്രമിനല്‍ക്കേസുകളിലെ പ്രതികള്‍, കാറുകളും ബൈക്കുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു

ജില്ലാ പോലീസ്‌ മേധാവിയുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച്‌ പോലീസ്‌ സാമൂഹികവിരുദ്ധരുടെ പട്ടിക തയാറാക്കിവരുന്നതിനിടെയാണ്‌ ഒറ്റയടിക്ക്‌ 34 പേര്‍ അറസ്‌റ്റിലാകുന്നത്‌.
uploads/news/2026/02/825197/arrest.jpg

തൃശൂര്‍: രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പനംകുളത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌ 34 ഗുണ്ടകളെ. ഇതില്‍ 20 പേരും ഒട്ടേറെ ക്രമിനല്‍ക്കേസുകളിലെ പ്രതികള്‍. ഗുണ്ടാ, ലഹരി മാഫിയകള്‍ക്കെതിരേ ജില്ലാ പോലീസ്‌ മേധാവിയുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച്‌ പോലീസ്‌ സാമൂഹികവിരുദ്ധരുടെ പട്ടിക തയാറാക്കിവരുന്നതിനിടെയാണ്‌ ഒറ്റയടിക്ക്‌ 34 പേര്‍ അറസ്‌റ്റിലാകുന്നത്‌.

അനന്തപുരം ഞാറ്റുവെട്ടി വീട്ടില്‍ അനുരാജ്‌ (28), വെള്ളാങ്ങല്ലൂര്‍ വേലമ്പറമ്പില്‍ ഷാഹിദ്‌ (30), വെള്ളാങ്ങല്ലൂര്‍ വിലയനാട്‌ കൊക്കാടന്‍ മാര്‍ട്ടിന്‍ (28), കല്ലേറ്റുംകര വടക്കേത്തലക്കല്‍ ഷാഹിന്‍ (31), വെള്ളാങ്ങല്ലൂര്‍ തെക്കനാത്ത്‌ എഡ്വിന്‍ (26),നടത്തര ചിറ്റിലപ്പിള്ളി ഉണ്ണി റോയ്‌ (34), മുരിയാട്‌ വെളിയത്ത അയ്യപ്പദാസ്‌ (34), അനന്തപുരം മാണ്ടമന അര്‍ജുന്‍ (26), പുത്തന്‍ചിറ കോളനിപ്പറമ്പില്‍ രന്തീദീപ്‌ (30), വെള്ളാങ്ങല്ലൂര്‍ വാളവര ഹിതിന്‍ (25), അനന്തപുരം പഴയാറ്റില്‍ ഹെന്റി പോള്‍(21), വെള്ളാങ്ങല്ലൂര്‍ മനക്കലപ്പടി ചാണശ്ശേരി അദിത്ത്‌ (28), അനന്തപുരം നെല്ലിശ്ശേരി റിന്റോ (29), ചൂരപ്പട്ടി ഷിബിന്‍ (46), വെള്ളാങ്ങല്ലൂര്‍ മനക്കലപ്പടി ചാണശ്ശേരി അശ്വിന്‍ (26), മുരിയാട്‌ വെള്ളപ്പാടി സൂരജ്‌, 1പൊറത്തിശ്ശേരി കണ്ണകുളം സൂരജ്‌ (29), കല്ലേറ്റുംകര ചേരമല്ലൂക്കാരന്‍ ആല്‍ബര്‍ട്ട്‌ (29), കാട്ടൂര്‍ കിഴുത്താണി കുഞ്ഞുവീട്ടില്‍ വിമല്‍ (29), അഞ്ചേരി കച്ചപ്പിള്ളി സനൂപ്‌ (36), ഇരിങ്ങാലക്കുട സോള്‍വെന്റ്‌ കൂടക്കരധനീഷ്‌ (29), അനന്തപുരം ഞാറ്റുവെട്ടി ബിബിന്‍, അനന്തപുരം നെല്ലിപ്പറമ്പില്‍ സന്തോഷ്‌ (55), വെള്ളാങ്ങല്ലൂര്‍ തരുപീടികയില്‍ നവാസ്‌ (29), പട്ടേപ്പാടം തൈപ്പറമ്പില്‍ നിഖില്‍ (30), വെള്ളാങ്ങല്ലൂര്‍ പാമ്പിനേഴത്ത്‌ നസീം (26), വെള്ളാങ്ങല്ലൂര്‍ പട്ടേപ്പാടം കുരിയപ്പുള്ളി ഹുസൈന്‍ (28), വെള്ളാങ്ങല്ലൂര്‍ വഞ്ചിപ്പുര ആന്‍സണ്‍ (33), അനന്തപുരം വടക്കേക്കര ഗോകുല്‍(25), കോണത്തുകുന്ന്‌ വേലപ്പറമ്പില്‍ ഷാരോണ്‍ ദാസ്‌ (29), അനന്തപുരം ഞാറ്റുവെട്ടി പ്രണവ്‌ (23), പള്ളം തൊട്ടിപ്പാള്‍ പുതുപ്പുള്ളിപ്പറമ്പില്‍ ഷാരോണ്‍ പോള്‍സണ്‍ (27), അനന്തപുരം വാഴേക്കാടന്‍ സുനില്‍കുമാര്‍ (48), അനന്തപുരം വാഴേക്കാടന്‍ വിജിത്ത്‌ വിജയന്‍ (33) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

പ്രതികളില്‍ നിന്ന്‌ മാരുതി സുസുക്കി ബലേനോ, മാരുതി സ്വിഫ്‌റ്റ്‌, മാരുതി സെന്‍, ഹുണ്ടായ്‌ ഇയോണ്‍ കാറുകളും, പതിനാല്‌ മോട്ടോര്‍സൈക്കിളുകളും, മൂന്ന്‌ ആപ്പിള്‍ ഫോണുകളടക്കം മുപ്പത്തിമൂന്ന്‌ മൊബൈല്‍ ഫോണുകളും വാള്‍, ഇരുമ്പ്‌ കമ്പി, ഇരുമ്പ്‌ പൈപ്പ്‌, മരവടി, മരത്തിന്റെ പട്ടിക, കുരുമുളക്‌ പൊടി എന്നിവയും പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

അനുരാജ്‌ പുതുക്കാട്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ വെച്ച്‌ ചാള്‍സ്‌ ബെഞ്ചമിന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസിലും, കൊടകര, ഇരിങ്ങാലക്കുട, കാട്ടൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധികളിലായി സംഘംചേര്‍ന്നു കവര്‍ച്ച, കൊലപാതകശ്രമം, മയക്കുമരുന്ന്‌ സൂക്ഷിക്കല്‍, മയക്കുമരുന്ന്‌ ഉപയോഗം, ആയുധ നിയമം, സ്‌ഫോടക വസ്‌തു നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളടക്കം പതിനൊന്ന്‌ ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്‌.
ഷാഹിദ്‌ ഇരിങ്ങാലക്കുട, പുതുക്കാട്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധികളിലായി കവര്‍ച്ചക്കേസിലും, കൊലപാതകശ്രമക്കേസിലും, അടിപിടിക്കേസുകളിലും പ്രതിയാണ്‌. മര്‍ട്ടിന്‍ കൊടകര ഇരിങ്ങാലക്കുട പോലീസ്‌ സ്‌റ്റേഷന്‍ പരിധികളിലായി കവര്‍ച്ചക്കേസിലും കൊലപാതകശ്രമക്കേസിലും തട്ടിപ്പ്‌ കേസുകളിലും അടിപിടിക്കേസിലും പ്രതിയാണ്‌.

Ads by Google
സ്വന്തം ലേഖകന്‍
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW