-->
ഓസ്‌ട്രേലിയയില്‍ നിന്നും രണ്ട് ദിവസം മുന്‍പ് നാട്ടിലെത്തിയ വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുതുവണ്ണാച്ച സ്വദേശി അശ്വിന്‍ രാജ്(22) ആണ് മരിച്ചത്. കരുവണ്ണൂരില്‍ അശ്വിന്‍ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ 8.30 ഓടെ കരുവണ്ണൂര്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം നടന്നത്. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന അശ്വിന്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലൂടെ അശ്വിന്‍ അല്‍പ ദൂരം നിരങ്ങി നീങ്ങിപ്പോയിരുന്നു. ഗു
രുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്ന അശ്വിന്‍ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്.