-->
ഇന്ത്യന്‍ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയുമായ കാവേരി ബംസായി ഇന്ത്യാ ടുഡേ മാസികയുടെ എഡിറ്ററായ ഒരേയൊരു വനിത കൂടിയാണ്. 30 വർഷം അവിടെ ജോലി ചെയ്തിരുന്ന കാവേരി ടൈംസ് ഓഫ് ഇന്ത്യയിലും ദി ഇന്ത്യൻ എക്സ്പ്രസിലും മുമ്പ് ജോലി ചെയ്തിരുന്നു. എഴുത്തുകാരി കൂടിയായ കാവേരിയുടെ ‘നോ റിഗ്രെറ്റ്സ്’ എന്ന പുസ്തകത്തിന് മികച്ച അവലോകനങ്ങൾ ലഭിച്ചിട്ടുണ്ട്. ബോളിവുഡിലെ മൂന്ന് ഖാൻമാരെക്കുറിച്ച് എഴുതിയ ‘ദി ത്രീ ഖാൻ’ എന്ന പുസ്തകത്തിനും മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പലപ്പോഴും ബോളിവുഡിലടക്കം റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ച് തന്റെ അഭിപ്രായങ്ങളും നിരൂപണങ്ങളും കാവേരി പങ്കിടാറുണ്ട്. തുറന്ന അഭിപ്രായങ്ങള്‍ മുഖം നോക്കാതെ പങ്കിടുന്നതു കൊണ്ടു തന്നെ അതില്‍ മിക്കതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ ഫർഹാൻ അക്തറിനെപ്പോലുള്ള ഒരു മികച്ച സംവിധായകനെ ബോളിവുഡിന് നഷ്ടപ്പെടുകയാണെന്ന് കുറിക്കുകയാണ് കാവേരി ബംസായി. യഥാർത്ഥവും ആകർഷകവുമായ കഥപറച്ചിലിനായി പ്രേക്ഷകർ ദാഹിക്കുന്നുണ്ടെന്നും ഫര്‍ഹാന്‍ അഭിനയിക്കാനായി ഇനിയെന്ത് തിരഞ്ഞെടുത്താലും, സംവിധായകന്റെ കസേരയിൽ വീണ്ടും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് കാവേരി എക്സില്‍ കുറിച്ചിരിക്കുന്നത്.
‘‘ഈ വ്യവസായത്തിലെ കുഴപ്പങ്ങൾക്കിടയിൽ, വിശ്വസ്തരായ കഥാകൃത്തുക്കൾ സൃഷ്ടിക്കുന്ന നല്ല സിനിമകൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ദാഹിക്കുകയാണ്. ദിൽ ചാഹ്താ ഹേ, ലക്ഷ്യ, ഡോൺ തുടങ്ങിയ സിനിമകൾ നമുക്ക് സമ്മാനിച്ച സംവിധായകന്റെ തിരിച്ചുവരവ് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെയത്ര കഴിവുള്ള മേക്കേഴ്സ് വളരെ കുറവാണ്.
അദ്ദേഹം ആദ്യം ഏത് സിനിമ തിരഞ്ഞെടുക്കുന്നു എന്നത് പ്രശ്നമല്ല, പക്ഷേ, ഫർഹാൻ അക്തറിന്റെ ഒരു സംവിധാനത്തിന് മാത്രം നൽകാൻ കഴിയുന്ന ആവേശം നമുക്ക് ആവശ്യമാണ്....’’ എന്നാണ് കാവേരി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് കാവേരിയുടെ അഭിപ്രായത്തിന് വലിയ പിന്തുണ നല്‍കുന്നത്. സംവിധാനത്തില്‍ നിന്ന് മാറി അഭിനയത്തില്‍ ശ്രദ്ധിച്ചിരിക്കുന്ന ഫര്‍ഹാന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നു എന്നാണ് മിക്ക ആളുകളും കമന്റുകളില്‍ കുറിക്കുന്നത്.
In the chaos of this industry, audiences are hungry for good cinema made by trusted storytellers.I want the return of the director who has given us films like dil chahta hai, lakshya and don. We have very few makers of his calibre. It’s immaterial which film he chooses to make…— kaveree bamzai (@kavereeb) February 11, 2026