Friday, March 13, 2026 Last Updated 27 Min 16 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 10 Feb 2026 11.28 PM

പ്രമോഷന്‌ സഹകരിച്ചില്ല, 25 ലക്ഷം രൂപയുടെ നഷ്‌ടം; ബിജു മേനോനെതിരേ നിയമ നടപടിക്ക്‌ സംവിധായകന്‍

uploads/news/2026/02/824883/k8.jpg

കൊച്ചി: 'നടന്ന സംഭവം' എന്ന സിനിമയുടെ പ്രമോഷന്‌ നടന്‍ ബിജു മേനോന്‍ സഹകരിച്ചില്ലെന്നും ഇതുമൂലം സംവിധായകന്‌ 25 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായെന്നും ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്‌ണന്‍ ആരോപിച്ചതിനു പിന്നാലെ, ബിജു മേനോനെതിരേ നിയമ നടപടിക്ക്‌ ഒരുങ്ങി സംവിധായകന്‍ അനൂപ്‌ കണ്ണന്‍. ബിജു മേനോന്‍ സഹകരിക്കാത്തത്‌ കാരണം വലിയ സാമ്പത്തിക നഷ്‌ടമുണ്ടായി എന്ന്‌ അദ്ദേഹവും പറയുന്നു. പ്ര?മോഷനുമായി ബന്ധപ്പെട്ട്‌ രണ്ടര മണിക്കൂര്‍ മാത്രമാണ്‌ ബിജു മേനോന്‍ ഉണ്ടായിരുന്നത്‌. സിനിമയുടെ പ്ര?മോഷന്‌ പങ്കെടുക്കണമെന്ന്‌ കരാറുണ്ടായിരുന്നു. എന്നാല്‍ ബിജു മേനോന്‍ സഹകരിച്ചില്ല.
പുതുക്കിയ വേതന കരാര്‍ ഒപ്പുവയ്‌ക്കുന്നതിനോടനുബന്ധിച്ച്‌ നടന്ന വാര്‍ത്താസമ്മേളനത്തിലാണ്‌ ബി . ഉണ്ണിക്കൃഷ്‌ണന്‍, ബിജു മേനോന്റെ പേരെടുത്ത്‌ ആരോപണം ഉന്നയിച്ചത്‌. ജിത്തു ജോസഫ്‌ സംവിധാനം ചെയ്‌ത സിനിമയുടെ പ്ര?മോഷനും ഇതേ സാഹചര്യമുണ്ടാകുന്നുവെന്നും ഉണ്ണിക്കൃഷ്‌ണന്‍ പറഞ്ഞെങ്കിലും ജിത്തു ജോസഫ്‌ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നേരത്തെ ഫെഫ്‌കയ്‌ക്ക്‌ അനൂപ്‌ പരാതി നല്‍കിയിരുന്നു. എന്നാല്‍, കാര്യമായ നടപടിയുണ്ടായിന്നില്ലെന്നും അനൂപ്‌ സൂചിപ്പിച്ചു. ബിജു മേനോന്റെ പ്രതികരണത്തിന്‌ കാത്തിരിക്കുകയാണ്‌ ഫെഫ്‌ക. മറുപടി ലഭിക്കുന്നതിന്‌ അനുസരിച്ച്‌ ഭാവി കാര്യങ്ങള്‍ തീരുമാനിക്കും.
തൃപ്‌തികരമായ മറുപടി ബിജു മേനോന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാനാണ്‌ അനൂപ്‌ കണ്ണന്റെ ആലോചന.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW