Friday, March 13, 2026 Last Updated 52 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 03.28 PM

മറക്കാനാവാത്തതും ഇനി ഒരിക്കലും തിരിച്ചു കിട്ടാനാവാത്തതുമായ നിമിഷങ്ങള്‍; നവാസിനൊപ്പമുളള ചിത്രവുമായി നോബി

noby-marcose-
photo-www.instagram.com/nobymarcose/

കലാഭവന്‍ നവാസ് നമ്മെ വിട്ടുപോയിട്ട് മാസങ്ങള്‍ കഴിയുന്നു. പക്ഷേ അദ്ദേഹത്തിനൊപ്പമുള്ള നല്ല ഓര്‍മകള്‍ ഇന്നും പ്രിയപ്പെട്ടവരുടെ മനസ്സില്‍ നിറംമങ്ങാതെ നിലനില്‍ക്കുന്നുണ്ട്. അങ്ങനെ ഒരു നിമിഷത്തില്‍ എടുത്ത ഫോട്ടോ പങ്കുവച്ച് എത്തിയിരിക്കുകയാണ് നോബി മാര്‍ക്കോസ് .

പിന്നില്‍ നിന്ന് നവാസിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന നോബിയെ ചിത്രത്തില്‍ കാണാം, മുള്‍ക്കിരീടം ചൂടിയ യേശുവിന്റെ ഒരു ഫോട്ടോ ഫ്രെയിം പിടിച്ച് കലാഭവന്‍ ഷാജോണും കൂടെയുണ്ട്. നോബിയുടെ ആ കെട്ടിപ്പിടുത്തത്തില്‍ അറിയാം നവാസ് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നു എന്ന്. മറക്കാനാവാത്തതും ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തതുമായ നിമിഷങ്ങള്‍- എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്.

2025 ആഗസ്റ്റ് 1 നായിരുന്നു നവാസിന്റെ അപ്രതീക്ഷിതമായ വിയോഗം. ഒരു സിനിമ ഷൂട്ടിങിന് വേണ്ടി ചോറ്റാനിക്കരയില്‍ എത്തിയതായിരുന്നു നടന്‍, ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിരിക്കവെയാണ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ബോധമില്ലാതെ നടനെ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു, അവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്, ഹൃദയാഘാതമാണ് മരണ കാരണം. 51 വയസ്സായിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ദുശ്ശീലങ്ങളോ ഒന്നും തന്നെ നവാസിന് ഉണ്ടായിരുന്നില്ല.

നവാസ് പോയി, അഞ്ച് മാസത്തിന് ശേഷമാണ് നടന്‍ അവസാനമായി അഭിനയിച്ച സിനിമ റിലീസായത്. ജനുവരി 30 ന് റിലീസായ പ്രകമ്പനം എന്ന സിനിമ കാണാന്‍ ഭാര്യയും മക്കളും സുഹൃത്തുക്കളുമെല്ലാം എത്തിയിരുന്നു, വളരെ വൈകാരികമായിരുന്നു ആ കാഴ്ച. നവാസ് ഓര്‍മയായി എങ്കിലും അദ്ദേഹം ചെയ്ത സിനിമകളും കഥാപാത്രങ്ങളും എന്നും പ്രേക്ഷക മനസ്സില്‍ ജീവിക്കും.

Ads by Google
Tuesday 10 Feb 2026 03.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW