Thursday, March 12, 2026 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 03.01 PM

ശബരിമല സ്വർണക്കൊള്ള: 12ന് സാമ്പിൾ ശേഖരിക്കും; എസ്ഐടി സംഘത്തിനൊപ്പം പരിശോധനക്ക് ലീഗൽ മെട്രോളജി അസ്സെസ്മെന്റ് വിഭാഗവും

ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും എസ്ഐടി സംഘത്തിനൊപ്പം പരിശോധനയ്ക്ക് എത്തും.
sabarimala, gold

ശബരിമലയിൽ നിന്നും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഈ മാസം 12ന് സാമ്പിൾ ശേഖരിക്കും. പമ്പയിൽ അവലോകന യോഗവും ചേരും. മൂന്ന് ദിവസത്തോളം നീണ്ട് നിൽക്കുന്നതായിരിക്കും പരിശോധന. ശ്രീകോവിലിന്റെ എല്ലാ ഭാഗത്തേയും സ്വർണം വിശദമായി പരിശോധിച്ച ശേഷമായിരിക്കും സാമ്പിളുകൾ ശേഖരിക്കുന്നത്. ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും എസ്ഐടി സംഘത്തിനൊപ്പം പരിശോധനയ്ക്ക് എത്തും.

ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്തുന്നത്. എസ്ഐടിയുടെ ആവശ്യം പരി​ഗണിച്ച് പാളികളിലെ സാംമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്താനുള്ള നിർദേശം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW