Friday, March 13, 2026 Last Updated 15 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 01.13 PM

‘മലയാള സിനിമയില്‍ വാപ്പച്ചിയുടെ 40 വര്‍ഷങ്ങള്‍...’ സിദ്ദിഖിന് ആശംസകളുമായി മകന്‍ ഷഹീന്‍ സിദ്ദിഖ്; അഭിനയസിദ്ധിയിലൂടെ വിസ്മയിപ്പിക്കുന്ന സിദ്ദിഖിനെ ആദരിച്ച് ‘ആരം’ സെറ്റി​ലെ സഹതാരങ്ങള്‍

uploads/news/2026/02/824665/Untitled-2.jpg
Shaheen about sidhique's completes 40 years in malayalam movies (Image Source: Instagram)

‘ആ നേരം അല്പദൂരം’ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലെത്തി തന്റെ അഭിനയ സിദ്ധികൊണ്ട് ഏവരേയും വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് സിദ്ദിഖ്. മിമിക്രിയിലൂടെ താരം സിനിമാലോകത്തെത്തിയത്. 350-ലധികം സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് എന്നും സിദ്ദിഖ് പ്രേക്ഷകമനസ്സിലിടം നേടിയിട്ടുണ്ട്. ഹാസ്യതാരമായും വില്ലനായും സ്വഭാവനടനായും നായകനായും നിർമാതാവായുമൊക്കെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒട്ടേറെ സിനിമകളുടെ ഭാഗമായി.
ഇപ്പോഴിതാ അഭിനയകലയുടെ നാലുപതിറ്റാണ്ടുകൾ പൂര്‍ത്തിയാക്കുന്ന സിദ്ദിഖിന് ആശംസകള്‍ നേരുകയാണ് മകനും അഭിനേതാവുമായ ഷഹീന്‍ സിദ്ദിഖ്. ‘‘മലയാള സിനിമയിലെ വാപ്പിച്ചിയുടെ നാല് പതിറ്റാണ്ടുകൾ....’’ എന്ന ക്യാപ്ഷന്‍ നല്‍കി സിദ്ദിഖിനൊപ്പമുള്ള ചിത്രവും ഷഹീന്‍ പങ്കുവച്ചിട്ടുണ്ട്. സിനിമയിലെത്തിയതിന്റെ 40 വർഷങ്ങൾ ‘ആരം’ സിനിമയുടെ ലൊക്കേഷനിൽ സിദ്ദിഖ് കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോയും ഷഹീന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

സൈജു കുറുപ്പ് പോലീസ് വേഷത്തിൽ എത്തുന്ന ‘ആരം’ സിനിമയുടെ അണിയറപ്രവർത്തകരാണ് സിദ്ദിഖിന് ആദരവായി സെറ്റിൽ ആഘോഷം ഒരുക്കിയത്. ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന 'ആരം' ശ്രദ്ധേയ പരസ്യചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സംവിധാനംചെയ്യുന്നത്. സൈജു കുറുപ്പിനും സിദ്ദിഖിനും പുറമെ അസ്‌കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം,മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി, ഉണ്ണി ലാൽ എന്നിവരാണ് ഈ സിനിമയിലെ മറ്റുപ്രധാന കഥാപാത്രങ്ങള്‍.

Ads by Google
Monday 09 Feb 2026 01.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW