-->
റിയാദിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകൻ മരിച്ചു. ആലുവ സ്വദേശി കബീർ - സിൽസിലത്ത് ദമ്പതികളുടെ മകൻ യഹിയ (ഒന്നര വയസ്സ്) ആണ് മരിച്ചത്. ശുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.
മൃതദേഹം ഖബറടക്കുന്നതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് മഞ്ചേരി, മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഷറഫു തേഞ്ഞിപ്പലം, ഫർഹാൻ കാരക്കുന്ന്, ജുനൈദ് താനൂർ, സെബി എന്നിവരോടൊപ്പം റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തകരും രംഗത്തെത്തി.