Wednesday, March 18, 2026 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 05.36 PM

പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ പിടിയില്‍

exam

​ഗാന്ധിന​ഗർ: ഗുജറാത്തിൽ അധ്യാപികയെ തല്ലിയതിന് വിദ്യാർത്ഥി അറസ്റ്റിൽ. പന്ത്രണ്ടാം ക്ലാസുകാരനായ മുഹമ്മദ് അൻസാരിയാണ് അറസ്റ്റിലായത്. പരീക്ഷയ്ക്ക് താമസിച്ച് എത്തിയത് ചോദ്യം ചെയ്തതിനാണ് മർദ്ദനം. ജനുവരി 24നാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വീട്ടിൽ ആരും ചോദിക്കില്ല നിങ്ങൾ ആരാണ് എന്ന് ചോദിച്ചായിരുന്നു മർദ്ദനം. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ ഷഹാറയിലെ സ്കൂളിൽ സംഭവം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വൻ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സ്കൂളിൽ പരീക്ഷ നടക്കുന്ന സമയത്ത് വിദ്യാര്‍ത്ഥി താമസിച്ചാണ് എത്തിയത്. ചോദ്യം ചെയ്ത അധ്യാപികയോട് വീട്ടിൽ പോലും തന്നെ ആരും ചോദ്യം ചെയ്യാറില്ലെന്നും നിങ്ങളാരാണ് ചോദ്യം ചെയ്യാനെന്നും ചോദിച്ചാണ് അധ്യാപികയെ മര്‍ദിച്ചത്.

അധ്യാപിക സ്കൂളിൽ നിന്ന് ഇറങ്ങിയോടി. പിതാവിനെയും മറ്റ് ആളുകളെയും വിളിച്ചു കൊണ്ടുവന്ന് സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമം നടത്തിയിരുന്നു. സ്കുളിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW