-->
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (യുജി) 2026 നുള്ള ഓൺലൈൻ അപേക്ഷകൾ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ക്ഷണിച്ചുതുടങ്ങി. ഇന്നു മുതൽ മാർച്ച് 8 വരെ അപേക്ഷ സമർപ്പിക്കാം. മേയ് 3നാണ് പരീക്ഷ. അപേക്ഷകർ neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ റജിസ്ട്രേഷൻ പൂർത്തിയാക്കണം.