-->
കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ചു മുഖ്യമന്ത്രിക്കെതിരേ യുവമോര്‍ച്ച കരിങ്കൊടി പ്രതിഷേധം നടത്തി. യുവമോര്‍ച്ച കോഴിക്കോട്‌്് സിറ്റി ജില്ലാ പ്രസിഡന്റ് എം.വിജിത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മലാപ്പറമ്പ് ജങ്‌ഷനില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു.
പ്രവര്‍ത്തകരെ പോലീസ് പിടിച്ചുമാറ്റി. ജില്ലാ വൈസ് പ്രസിഡന്റ് റിബിത് മാങ്കാവ്, നേതാക്കളായ സൂരജ്, എ.കെ. സബിന്‍, സി.ജിഷ്‌ണു കോട്ടൂളി എന്നിവരെ അറസ്‌റ്റ് ചെയ്‌തുനീക്കി.