Saturday, March 14, 2026 Last Updated 19 Min 31 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 07 Feb 2026 11.35 PM

മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്നു തുടങ്ങും

uploads/news/2026/02/824431/k12.jpg

കോഴഞ്ചേരി: പമ്പാ നദീതടത്തില്‍ മാരാമണ്‍ കണ്‍വന്‍ഷന്‌ ഇന്നു തുടക്കമാകും. ഉച്ചയ്‌ക്ക്‌ 2.30നു മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുന്നതോടെ എട്ടു നാള്‍ നീളുന്ന ആത്മീയസംഗമം ആരംഭിക്കും.
സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്‌ ഡോ. ഐസക്ക്‌ മാര്‍ ഫിലക്‌സീനോസ്‌ എപ്പിസ്‌കോപ്പ ഉദ്‌ഘാടന യോഗത്തില്‍ അധ്യക്ഷത വഹിക്കും. പ്രഫ. ഡോ. ക്ലിയോഫസ്‌ ജെ. ലാറു (യു.എസ്‌.എ) പ്രസംഗിക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ റവ. മോളോ വില്‍സന്‍ മെസവാന്‍ഡിലേ (ദക്ഷിണാഫ്രിക്ക), ബിഷപ്‌ ഡോ. പോള്‍ സ്വരൂപ്‌ (ന്യൂഡല്‍ഹി) എന്നിവരാണ്‌ ഈ വര്‍ഷത്തെ മുഖ്യപ്രസംഗകര്‍. വിവിധ ദിവസങ്ങളിലെ യോഗങ്ങള്‍ക്കു സഹോദരീസഭകളിലെ ബിഷപ്പുമാരും പ്രഭാഷകരും നേതൃത്വം നല്‍കും.
നാളെ മുതല്‍ ശനിയാഴ്‌ച വരെ രാവിലെ 7.30നു ബൈബിള്‍ ക്ലാസുകള്‍. സായാഹ്‌ന യോഗങ്ങള്‍ ആറിനു ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ചു രാത്രി 7.30നു സമാപിക്കും. നാളെയും മറ്റന്നാളും ഉച്ചകഴിഞ്ഞ്‌ 2.30നു കുടുംബവേദി യോഗങ്ങള്‍. 11നു രാവിലെ 10നു ചേരുന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ ജോസഫ്‌ ബാവ മുഖ്യസന്ദേശം നല്‍കും. സാമൂഹിക തിന്മകള്‍ക്കെതിരായി ഉച്ചകഴിഞ്ഞ്‌ 2.30നു ചേരുന്ന യോഗത്തില്‍ ബിഷപ്‌ ടോണി നീലങ്കാവില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. 12 മുതല്‍ 14 വരെ വൈകിട്ട്‌ നാലിനു യുവവേദി യോഗങ്ങള്‍ ഉണ്ടായിരിക്കും.
15 ന്‌ ഉച്ചയ്‌ക്കുശേഷം ഡോ.തിയഡോഷ്യസ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ സമാപനസന്ദേശത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും. സര്‍ക്കാര്‍, ത്രിതല പഞ്ചായത്തുകള്‍, ഇടവകകള്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വ അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW