-->
പത്തനംതിട്ട: എന്‍. എം രാജു തനിക്ക് തന്ന പണം എത്രയാണോ അത് താന്‍ തിരികെ കൊടുത്തിട്ടുണ്ടെന്ന് ആന്റോ ആന്റണി എം.പി. തെരഞ്ഞെടുപ്പ് സമയത്തെല്ലാം ആളുകള്‍ തന്നെ സഹായിക്കാറുണ്ട് .ഇത്തരത്തില്‍ എന്‍. എം രാജു തന്നെ സഹായിച്ചതാണ് .
തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞ് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടു .അതുകഴിഞ്ഞ് താന്‍ പണം തിരികെ കൊടുത്തു. രാജുവിന്റെ മകള്‍ വീട്ടില്‍ വന്ന് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ പണം സഹായമാണ് എന്നാണ് കരുതിയിരുന്നത് .എന്നാല്‍ തനിക്കെതിരേ യു.ഡി.എഫ് നേതാവായിരുന്ന രാജു കള്ള ആരോപണം ഉന്നയിക്കുന്നു .വിഷയത്തെ നിയമപരമായി നേരിടും. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകള്‍ എല്ലാം കൃത്യമാണ് . അതില്‍ എല്ലാ തുകയും ഉള്‍പ്പെടുത്തിയിട്ടുണ്ട് . രാജു ഇപ്പോള്‍ എല്‍.ഡി.എഫിന്റെ ഭാഗമാണ്.
അതുകൊണ്ടാണ് തനിക്കെതിരേ ഇത്തരം ഒരു ആരോപണം ഇപ്പോള്‍ കുത്തിപ്പൊക്കി കൊണ്ടുവരുന്നത്. യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോഴാണ് തന്നെ സാമ്പത്തികമായി തെരഞ്ഞെടുപ്പ് സമയത്ത് സഹായിച്ചത്. തന്നെ തേജോവധം ചെയ്യുകയാണ്. ഉണ്ണികൃഷ്‌ണന്‍ പോറ്റിയുമായുള്ള വിവാദ ചിത്രത്തില്‍ കാര്യമില്ല. തന്റെ കൂടെ ഒരുപാട് പേര്‍ ഫോട്ടോ എടുക്കുന്നുണ്ട്. അന്ന് അയാള്‍ ഫോട്ടോ എടുത്തപ്പോള്‍ പോറ്റിയാണെന്ന് അറിഞ്ഞില്ല. ഇപ്പോഴാണ് പോറ്റിയാണ് എന്ന് അറിയുന്നത് എന്നും ആന്റോ ആന്റണി പറഞ്ഞു.