-->
തിരുവനന്തപുരം: സംസ്ഥാനത്തെ 92 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടേതെന്ന പേരില്‍ പ്രചരിക്കുന്ന പട്ടിക വ്യാജമാണെന്ന് കെപിസിസി. സ്‌ക്രീനിങ് കമ്മിറ്റിക്ക് മുന്‍പാകെ എത്തിയ സ്ഥാനാര്‍ത്ഥി പട്ടിക എന്ന പേരിലാണ് പ്രചരണം.
ഓരോ സീറ്റിലും പരിഗണിക്കപ്പെടുന്ന ആളുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് വ്യാജ പട്ടിക. ഒന്‍പത് പേരുള്ള പിഡിഎഫ് ആണ് ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം, പാലക്കാട്, ബേപ്പൂര്‍, ധര്‍മ്മടം തുടങ്ങിയ മണ്ഡലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേമം മണ്ഡലത്തില്‍ ശശി തരൂര്‍, കെ മുരളീധരന്‍, വി എസ് ശിവകുമാര്‍ എന്നിവരുടെ പേരുകളാണുള്ളത്.
ധര്‍മ്മടത്ത് ഷാഫി പറമ്പില്‍ എംപിയുടെ പേരാണുള്ളത്. നേമത്തെ കൂടാതെ വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും കെ മുരളീധരന്റെ പേരുണ്ട്. പി വി അന്‍വറിന്റെ പേരുള്‍പ്പെടുത്തിയാണ് ബേപ്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിവരം.