Friday, March 13, 2026 Last Updated 36 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 12.46 PM

മദ്യപിച്ചെത്തിയ ആരാധകനെ തല്ലി, അവന്‍ ആളെക്കൂട്ടി വന്നു, ബിയര്‍ ബോട്ടിലുമായി കുത്താന്‍ നോക്കി; കേരളത്തിലെ ഷൂട്ടിങ്ങിനിടെ നേരിട്ടത് പറഞ്ഞ് സായ്ധന്‍ഷിക

sai-dhanshika

കേരളത്തില്‍ സിനിമ ചിത്രീകരണം നടക്കുന്നതിനിടെ നേരിട്ട മോശം അനുഭവം പങ്കിട്ട് തമിഴ് നടി സായ് ധന്‍ഷിക. കാത്താഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവമാണ് ധന്‍ഷിക തുറന്ന് പറയുന്നത്. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. ഫോട്ടോയെടുക്കണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയ മദ്യപ സംഘത്തെ താന്‍ നേരിട്ടത് എങ്ങനെയാണെന്നാണ് ധന്‍ഷിക പറയുന്നത്.

''കാത്താഡിയുടെ ഷൂട്ടില്‍ ചെറിയൊരു പ്രശ്‌നമുണ്ടായി. ചിലര്‍ കുടിച്ച് വന്ന് പ്രശ്‌നമുണ്ടാക്കി. ഞാനും എന്റെ കെയര്‍ടേക്കറുമൊക്കെ ഷൂട്ടിന്റെ ബ്രേക്കിനിടയില്‍ എന്റെ കാരവനില്‍ വന്നിരിക്കുകയായിരുന്നു. കെയര്‍ടേക്കര്‍ എന്റെ അങ്കിളാണ്. ചിലര്‍ വന്ന് ഫോട്ടോയെടുക്കണമെന്ന് പറഞ്ഞു. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്നും അതിനാല്‍ പറ്റില്ലെന്നും കെയര്‍ടേക്കര്‍ പറഞ്ഞു. കേരളത്തിലാണ് സംഭവം. അയാള്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ അടി കൊടുത്തു വിട്ടു'' ധന്‍ഷിക പറയുന്നു.

''ഞാന്‍ കാരവനിലേക്ക് കയറി. അപ്പോഴവന്‍ തിരികെ വരുന്നത് കണ്ടു. അവന്റെ കൂടെ ആറേഴ് പേരുണ്ടാകും. ആ സമയത്ത് ഞാന്‍ സ്ലാപ്പ് കിക്ക് എല്ലാം പഠിച്ചു നില്‍ക്കുന്ന സമയമാണ്. എല്ലാ കിക്കും പുറത്തെടുത്തു. പത്ത് മിനുറ്റ് നേരം ഞാന്‍ നിയന്ത്രണത്തിലായിരുന്നില്ല. അടിയെല്ലാം കഴിഞ്ഞ് നില്‍ക്കുമ്പോള്‍ ഒരു കയ്യില്‍ ഡയറക്ടറും മറ്റേ കയ്യില്‍ നായകനും പിടിച്ചു നില്‍ക്കുകയായിരുന്നു. ചിലപ്പോഴൊക്കെ അങ്ങനെ നേരിടേണ്ടി വരുന്നതാണ്.''

''ആയോധനകല പഠിപ്പിക്കുമ്പോള്‍ ആവശ്യമില്ലാത്തിടത്ത് ഉപയോഗിക്കരുതെന്ന് പറഞ്ഞു തരും. പക്ഷെ ചെയ്യേണ്ടി വന്നു. അവന്‍ ചെയ്തതുകൊണ്ട് ഞാന്‍ ചെയ്തുവെന്ന് പറയുന്നത് ശരിയല്ല. പക്ഷെ എന്റെ കൂടെയുള്ളവരെ അടിച്ചത് കണ്ടു നില്‍ക്കാനായില്ല. അവന്‍ ബിയര്‍ ബോട്ടിലൊക്കെ അടിച്ചുടച്ച് കുത്താനൊക്കെ വന്നു. ഡ്രാമിറ്റിക് എപ്പിസോഡായിരുന്നു'' താരം പറയുന്നു.

അതേസമയം നടന്‍ വിശാലുമായുള്ള തന്റെ വിവാഹം വൈകുന്നതിനെക്കുറിച്ചും ധന്‍ഷിക സംസാരിക്കുന്നുണ്ട്. നടികര്‍ സംഘത്തിന്റെ ബില്‍ഡിങിന്റെ പണി പൂര്‍ത്തിയാകണമെന്നാണ് ധന്‍ഷിക പറയുന്നത്. അഞ്ച് വര്‍ഷമായി വിശാല്‍ ആ സ്വപ്‌നത്തിന് പിന്നാലെയാണെന്നും അതിനെ തടുക്കാന്‍ കഴിയില്ലെന്നും താരം പറയുന്നു. കബാലി, പേരാണ്‍മൈ, പരദേശി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ധന്‍ഷിക ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയിലും അഭിനയിച്ചിട്ടുണ്ട്.

Ads by Google
Friday 06 Feb 2026 12.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW