Friday, March 13, 2026 Last Updated 54 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 12.47 PM

‘കടന്നുപോയത് വേദനയും നിശബ്ദതയും ഒരുപാട് ചോദ്യങ്ങളും; ഇനി വരുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം...’ ഈശ്വറിനൊപ്പം ഉള്ള വീഡിയോ പങ്കിട്ട് രേഖ രതീഷ്, ആശംസയറിച്ച്‌ ആരാധകര്‍

Rekha Ratheesh, Isvar raghunathan
Rekha Ratheesh about her new chapter in life (Image Source: Instagram)

സിനിമാ സീരിയല്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് രേഖാ രതീഷ്. ജീവിതത്തിൽ ഉണ്ടായ എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും ആത്മ ധൈര്യം കൊണ്ട് നേരിട്ട ബോൾഡ് ആൻഡ് പവർഫുൾ ലേഡിയാണ് രേഖ. ചെറിയ പ്രായത്തിലെ ജീവിതം നഷ്‌ടമായ ശേഷം ഒരുപാട് കുത്തുവാക്കുകളും അപവാദങ്ങളും പഴിചാരലും കേൾക്കേണ്ടി വന്നിട്ടുണ്ട്. തന്റെ മകനെ വളര്‍ത്താനും പഠിപ്പിക്കാനുമായി രേഖ ദിനരാത്രം കഷ്ടപ്പെട്ടിട്ടുണ്ട്. ഏകമകൻ അയാനൊപ്പം സിംഗിൾ പേരന്റായി തുടരുന്ന രേഖയുടെ ജീവിതം ഒരിക്കലും സന്തോഷങ്ങൾ മാത്രം നിറഞ്ഞതായിരുന്നില്ല. സീരിയൽ ഇൻഡസ്ട്രിയിൽ ഒപ്പം നിന്ന പലരും രേഖയെ ശത്രുവായി കണ്ടവരുണ്ട്. പക്ഷേ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അപ്പോഴും രേഖ കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കിക്കൊണ്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രേഖ. മകനൊപ്പമുള്ള റീല്‍സ് വീഡിയോകള്‍ താരം അതിലൂ​ടെ പങ്കിടാറുണ്ട്. കുറച്ചു കാലമായി താനൊരു പ്രണയത്തിലാണെന്ന് രേഖ പറയാതെ പറയുന്നുണ്ട്. തമിഴ് സീരിയല്‍ നടനായ ഈശ്വറിനൊപ്പമുള്ള പ്രണയ നിമിഷങ്ങള്‍ പതിവായി പങ്കുവച്ചുള്ള രേഖയു​ടെ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അത്തരം സംശയങ്ങള്‍ കൂട്ടിയിട്ടുമുണ്ട്.
ഇപ്പോഴിതാ, ഒരു പുതിയ വിശേഷം സോഷ്യല്‍ മീഡിയ വഴി പങ്കിടുകയാണ് രേഖ. ‘എ ന്യൂ ചാപ്റ്റര്‍ എന്ന ക്യാപ്ഷനിട്ട് ഇരുവരും ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് രേഖ പ്രേക്ഷകരോട് ചില കാര്യങ്ങള്‍ പറയുന്നത്. ‘‘എന്റെ ജീവിതത്തില്‍ ഞാന്‍ ഇന്ന് ഏറ്റവും വലിയൊരു തീരുമാനം എടുക്കുകയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം.
വേദനയും നിശബ്ദതയും ഒരുപാട് ചോദ്യങ്ങളും. പക്ഷെ, ഇന്ന് ഞാന്‍ മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. ഇനി വരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം....’’ എന്നാണ് താരം പറയുന്നത്. ആ സമയം തന്നെ രേഖയുടെ ഫോണ്‍ റിംഗ് ചെയ്യുന്നതും അതില്‍ ഈശ്വര്‍ ലൗ എന്ന് ഫീഡ് ചെയ്തിരിക്കുന്ന നമ്പറില്‍ നിന്നും കോള്‍ വരുന്നതും കാണാം. തുടര്‍ന്ന് വീഡിയോ കോളെടുത്ത് ഇരുവരും തമാശകള്‍ പങ്കിട്ട് സംസാരിക്കുതും കാണാം.
രേഖയു​ടെ സോഷ്യല്‍ മീഡിയ പോസ്റ്റിനു പിന്നാലെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച്‌ കമന്റുകള്‍ രേഖപ്പെടുത്തിയതും. ലോട്ടസ് ലൂം ഇന്ത്യ എന്ന ക്ലോത്തിംഗ് ബ്രാന്‍ഡിന്റെ പുതിയ ഇന്‍സ്റ്റാ പേജു വഴിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ‘‘രേഖ രതീഷിന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. മലയാള ടെലിവിഷനിലെ മറക്കാനാവാത്ത വേഷങ്ങൾ മുതൽ ആഴത്തിൽ വ്യക്തിപരമാകുന്ന ഒരു നിമിഷം വരെ...
ഈ ഘട്ടം വ്യത്യസ്തവും, വൈകാരികവും, പ്രചോദനാത്മകവുമാണ്....പലരും ഈ നിമിഷത്തെ വ്യക്തിപരമായ ഒന്നായി കാണുന്നു...എന്നാൽ യഥാർത്ഥ അർത്ഥം അടുത്ത എപ്പിസോഡിൽ വെളിപ്പെടും....അവസാനം വരെ കാണുക. എപ്പിസോഡ് 2 സത്യം കൊണ്ടുവരും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ലോട്ടസ് ലൂം ഇന്ത്യ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ആരംഭിക്കുന്ന പുതിയ ബിസിനസ്സിന്റെ അപ്ഡേഷനാണോ ഇതെന്ന സംശയവും ആരാധകര്‍ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.

തമിഴ് സീരിയല്‍ നടനായ ഈശ്വര്‍ രഘുനാഥന്‍ രേഖയെ കാണാന്‍ തിരുവനന്തപുരത്ത് എത്തുന്നതും രേഖ ചെന്നൈയിലേക്കും പോകുന്നതുമായ വീഡിയോകളെല്ലാം നേരത്തെ പുറത്തു വന്നിരുന്നു. വിവാഹ ജീവിതം ഏറെ ആഗ്രഹിച്ച താനെന്ന് രേഖ രതീഷ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുത്ത ജീവിതങ്ങളെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു വഴിയില്‍ പരാജയപ്പെട്ടു. അതില്‍ തകര്‍ന്നു പോയ രേഖ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഏകമകനൊപ്പമുള്ള ജീവിതത്തില്‍ സന്തോഷവതിയായിരുന്നു. അഭിനയവും സോഷ്യല്‍ മീഡിയയും ഒക്കെയായി സജീവമായിരുന്ന താരം.
എന്നാല്‍ മാസങ്ങള്‍ക്കു മുമ്പ് തന്റെ പ്രണയത്തിന്റെ സൂചനകള്‍ താരം ആരാധകര്‍ക്കു നല്‍കിത്തുടങ്ങി. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ സുന്ദരനായ തമിഴ് സിനിമാ സീരിയല്‍ നടനാണ് ഈശ്വര്‍ രഘുനാഥന്‍. നടി മേഘ സല്‍മാന്‍ നായികയായി എത്തുന്ന തമിഴിലെ പുതിയ പരമ്പരയായ തിരുമാംഗല്യത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് ഈശ്വര്‍ രഘുനാഥന്‍ ആണ്.
രേഖയുടെ അച്ഛന്‍ രതീഷ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും അമ്മ രാധിക സിനിമ നാടക നടിയുമായിരുന്നു. മികച്ച കൊറിയോഗ്രാഫര്‍ കൂടിയായ രേഖ കലാ കുടുംബത്തില്‍ നിന്നാണ് ഇന്‍ഡസ്ട്രിയിലേക്ക് എത്തിയത്. മാതാപിതാക്കള്‍ വിവാഹമോചിതരായപ്പോള്‍ രേഖ അച്ഛന്റെ കൂടെ ചെന്നൈയിലേക്ക് എത്തി. താരത്തിന്റെ ആദ്യവിവാഹം പതിനെട്ടാം വയസിലാണ് നടക്കുന്നത്. ഒരു പെണ്‍കുട്ടി ജീവിതത്തെകുറിച്ചോ വിവാഹത്തെകുറിച്ചോ സ്വപ്നം കാണും മുന്‍പേ താരം പ്രണയത്തിലൂടെ ജീവിതപങ്കാളിയെ കണ്ടെത്തി.
യൂസഫ് ആയിരുന്നു രേഖയുടെ ആദ്യ ഭര്‍ത്താവ്. പക്ഷേ വിവാഹത്തിലൂടെ തന്റെ പണം മാത്രമായിരുന്നു വേണ്ടിയിരുന്നത് മനസ്സിലാക്കിയപ്പോള്‍ ആ ബന്ധം അവസാനിച്ചു. പിന്നീട് സീരിയല്‍ രംഗത്ത് സജീവമാകുന്നതിനിടെ നടന്‍ നിര്‍മല്‍ പ്രകാശിനെ രേഖ വിവാഹം ചെയ്തു. പക്ഷേ നിര്‍മലിന്റെ അപ്രതീക്ഷിത മരണം രേഖയെ തളര്‍ത്തി. കുടുംബജീവിതം മാത്രം സ്വപ്നം കണ്ട രേഖക്ക് ജീവിതത്തില്‍ ഇപ്പോള്‍ കൂട്ടായി ഉള്ളത് ഏക മകന്‍ ആണ്. മകനു വേണ്ടിയാണ് രേഖയിപ്പോള്‍ ജീവിക്കുന്നത്. പരസ്പരം സീരിയലിലെ പദ്മാവതി എന്ന കരുത്തുറ്റ അമ്മ കഥാപാത്രം ചെയ്യുമ്പോള്‍ നായകന്റെ അതേ ​‍പ്രായമായിരുന്നു രേഖയ്ക്ക്. എന്നാല്‍ പ്രായത്തില്‍ മുതിര്‍ന്ന കഥാപാത്രങ്ങള്‍ രേഖ ഒരു മടിയും കൂടാതെ ഏറ്റെടുത്തു, മികച്ച രീതിയില്‍ അവതരിപ്പിച്ചു. മലയാള സീരിയല്‍ ലോകത്ത് തിളങ്ങി നില്‍ക്കുന്ന താരമാണിപ്പോള്‍ രേഖ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW