Sunday, March 15, 2026 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 08.28 AM

കാറില്‍ തീ കൊളുത്തി കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം ; യുവാവ് മരിച്ചു, മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി

uploads/news/2026/02/824170/car.gif

മാനന്തവാടി: വയനാട് മാനന്തവാടിയിലെ എരുമതെരുവില്‍ കാറില്‍ തീ കൊളുത്തി കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം. യുവാവ് മരിച്ചു ഭാര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. വാഹനത്തിന്റെ പിന്‍സീറ്റിലിരുന്ന മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

സംഭവത്തില്‍ കണ്ണൂര്‍ തലശേരി സ്വദേശി സജീര്‍(42) ആണ് മരിച്ചത്. പൊള്ളലേറ്റ ഭാര്യ നജ്മുനീസ ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബം വാഹനത്തില്‍ ഇരിക്കെ പെട്രോള്‍ ഒഴിച്ച് സജീര്‍ തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന. വാഹനത്തിന്റെ പിന്‍സീറ്റിലിരുന്ന ഇവരുടെ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പരിക്കേറ്റ രണ്ടര വയസുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിനാണ് തീ പിടിച്ചത്. മരണകാരണം വ്യക്തമാക്കുന്ന സജീറിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പെട്രോള്‍ സൂക്ഷിച്ച രണ്ട് ക്യാനുകള്‍ വാഹനത്തിനകത്ത് കണ്ടെത്തി. ഫയര്‍ഫോഴ്സ് എത്തി തീയണച്ചാണ് സജീറിന്റെ മൃതദേഹം പുറത്തെടുത്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW