Saturday, March 14, 2026 Last Updated 40 Min 10 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 05 Feb 2026 11.27 PM

വി.എസിനു ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്നു കുടുംബം

uploads/news/2026/02/824141/V.A.-Arun-Kumar.jpg

തിരുവനന്തപുരം: വി.എസ്‌. അച്യുതാനന്ദന്‌ മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ലെന്നു മകന്‍ വി.എ. അരുണ്‍കുമാര്‍. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനമെന്നും അരുണ്‍കുമാര്‍ വ്യക്‌തമാക്കി.
' ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്‌ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസിനോട്‌ ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും ഞങ്ങള്‍ക്ക്‌ വലിയ കരുത്താണ്‌. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു. എന്നാല്‍, ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്‌ അദ്ദേഹം പ്രതിനിധാനം ചെയ്‌ത പ്രസ്‌ഥാനത്തിനു വ്യക്‌തമായ രാഷ്‌ട്രീയ നിലപാടുകളുണ്ട്‌. ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്യൂണിസ്‌റ്റ്‌ എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം.'-അരുണ്‍ കുമാര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW