Sunday, March 15, 2026 Last Updated 23 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി പറയുമെന്നു പ്രതീക്ഷ: കെ. സുധാകരന്‍

uploads/news/2026/02/824129/K-sudhakaran.jpg

കോഴിക്കോട്‌: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി പറയുമെന്നാണു പ്രതീക്ഷയെന്നു മുന്‍ കെ.പി.സി.സി. പ്രസിഡന്റ്‌് കെ. സുധാകരന്‍ എം.പി. 'പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. എം.പിമാര്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ രണ്ടോ മൂന്നോ ദിവസത്തിനകം തീരുമാനമുണ്ടാകും. ജോണ്‍ ജോണുമായുള്ള ബന്ധത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നാഷണല്‍ ജനതാദളിന്റെ കോഴിക്കോട്ടെ പരിപാടിക്കെത്തിയത്‌. അവര്‍ക്ക്‌ കോണ്‍ഗ്രസിലേക്കു വരുന്നതിന്‌ ഒരു പ്രശ്‌നവുമില്ല. ശബരിമല സ്വര്‍ണക്കടത്ത്‌ കേസില്‍ ജാമ്യം കിട്ടി വരുന്നവരൊക്കെ സി.പി.എമ്മുമായി ബന്ധമുള്ളവരാണ്‌. ഇനിയും പിടിയിലാകാനുള്ളതും അവരാണ്‌. ഇതു ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്‌'-സുധാകരന്‍ പറഞ്ഞു.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW