-->
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ കട്ടിളപ്പാളി കേസില്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കൊല്ലം വിജിലന്‍സ് കോടതി വിധി പറയുക. ഇന്ന് ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറത്തിറങ്ങാം.
ദ്വാരപാലകശില്‍പത്തിലെയും ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തിന്റെയും രണ്ടു കുറ്റങ്ങളിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രതി ചേര്‍ത്തിരിക്കുന്നത്. ദ്വാരപാലക ശില്‍പ്പ കേസില്‍ നേരത്തെ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം നല്‍കാന്‍ വൈകുന്നതിനാല്‍ രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ലഭിക്കുകയാണെങ്കില്‍ പോറ്റി ഇന്ന് ജയിലില്‍ മോചിതനാകും.
ആദ്യത്തെ കേസിലെ പോലെ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മറുപടി നല്‍കുക. കേസില്‍ ജാമ്യം തേടി പുറത്തിറങ്ങാനിരിക്കുന്ന നാലാമത്തെയാളാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. നേരത്തേ ഈ കേസില്‍ മുരാരി ബാബു, ഡി സുധീഷ് കുമാര്‍, എസ് ശ്രീകുമാര്‍ എന്നിവര്‍ക്കാണ് മുമ്പ് ജാമ്യം കിട്ടിയത്.
2019ലാണ് സ്‌പോണ്‍സര്‍ എന്ന നിലയില്‍ സ്വര്‍ണ്ണം പൂശാനെന്ന വ്യാജേന സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളുടെ പാളികളും കട്ടിളപ്പാളികളും ആദ്യമായി പുറത്തേക്ക് കൊണ്ടുപോകുന്നത്. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമല്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിരീക്ഷിച്ചിരുന്നു.