Sunday, March 15, 2026 Last Updated 9 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.30 PM

കോന്നി മെഡിക്കല്‍ കോളജില്‍ ജനറേറ്ററിന്‌ തീപിടിച്ചു

uploads/news/2026/02/823963/k11.jpg

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ്‌ ആശുപതിയിലെ ജനറേറ്ററിന്‌ തീപിടിച്ച്‌ മുറി പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണ്‌ ജനറേറ്റര്‍ റൂമില്‍ അഗ്‌നിബാധയുണ്ടായത്‌.
തീ ആളിപ്പടര്‍ന്നതോടെ മുകള്‍നിലകളിലേക്കു പുക വ്യാപിച്ചു. രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായെങ്കിലും അവരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക്‌ മാറ്റി. ആശുപത്രിയുടെ മുകള്‍ നിലകളില്‍ നിറഞ്ഞുനില്‍ക്കുന്ന പുക പത്തനംതിട്ടയില്‍നിന്നു ബ്ലോവര്‍ എത്തിച്ച്‌ പുറത്തുകളഞ്ഞു.
ആശുപത്രിയിലെ പ്രധാന കെട്ടിടത്തിനു സമീപത്താണ്‌ ജനറേറ്ററുള്ളത്‌. ഉടന്‍തന്നെ വിദ്യാര്‍ഥികളും ജീവനക്കാരും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. കോന്നി, പത്തനംതിട്ട സ്‌റ്റേഷനുകളില്‍നിന്നു ഫയര്‍ ഫോഴ്‌സും പോലീസും ഉടനെത്തി നടപടികള്‍ സ്വീകരിച്ചു.തീ നിയന്ത്രണവിധേയമാക്കിയശേഷം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ജനറേറ്റര്‍ റൂമില്‍ സ്‌റ്റോക്ക്‌ ചെയ്‌തിരുന്ന ഡീസല്‍ പുറത്തേക്ക്‌ ഒഴുക്കിക്കളഞ്ഞു. തീ പടര്‍ന്നതോടെ മെഡിക്കല്‍ കോളജിലെ വൈദ്യുതി വിതരണം പൂര്‍ണമായും വിച്‌ഛേദിക്കപ്പെട്ടു. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അഗ്‌നിബാധയ്‌ക്കു കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

Ads by Google
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW