-->
തിരവനന്തപുരം: രാജ്യസഭയില്‍ ശ്രീ സദാനന്ദന്‍ മാസ്റ്റര്‍ നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെ ആ സിപിഎം-കോണ്‍ഗ്രസ് തനിനിറം രാജ്യം നേരിട്ട് കണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രാജ്യസഭയില്‍ കേരളത്തിലെ ബിജെപി പ്രതിനിധിയുടെ പ്രസംഗത്തോടുള്ള ഇവരുടെ അസഹിഷ്ണുത സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ശരിക്കുള്ള മുഖമാണെന്നും പറഞ്ഞു.
ശ്രീ സദാനന്ദന്‍ മാസ്റ്റര്‍ തികഞ്ഞ ആത്മവിശ്വാസത്തോടും അന്തസ്സോടും കൂടി സംസാരിച്ചപ്പോള്‍, അസഹിഷ്ണുതയുടെ ഭാഷയിലാണ് സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് പ്രതികരിച്ചതെന്നും ഇതാണ് അവരുടെ യഥാര്‍ത്ഥ മുഖമെന്നും ഇത് മാറി എല്ലാ മലയാളികള്‍ക്കും വികസനവും സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കാന്‍ ബിജെപി-എന്‍ഡിഎ മുന്നണിയുടെ വികസന രാഷ്ട്രീയത്തിന് വഴിയൊരുക്കണമെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.
എല്‍ഡിഎഫും യുഡിഎഫും കാലങ്ങളായി തുടര്‍ന്നുപോരുന്ന ഈ 'അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം' കേരളത്തിന്റെ വികസനം മുരടിപ്പിച്ചു എന്ന് മാത്രമല്ല, ഓരോ മലയാളിയുടെയും ജീവനും ഭാവിക്കും ഇത് വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്നും പറഞ്ഞു.
സിപിഐഎമ്മും കോണ്‍ഗ്രസും അക്രമം കൈമുതലാക്കി സഹിഷ്ണുതയെക്കുറിച്ചും ഭരണഘടനയെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഇവര്‍ തീവ്രവാദികളോടും ജനാധിപത്യ വിരുദ്ധ ശക്തികളോടും കൂട്ടുകൂടുന്നവരുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തീവ്ര ഇടതുപക്ഷവും, തീര്‍ത്തും ദുര്‍ബലമായ കോണ്‍ഗ്രസും എന്നും സത്യത്തെ ഭയക്കുന്നവരാണെന്നും അതിനേക്കാള്‍ അവര്‍ കൂടുതല്‍ ഭയക്കുന്നത് അവര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ തെളിവുകളെയാണെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ്:
തീവ്ര ഇടതുപക്ഷവും, തീർത്തും ദുർബലമായ കോൺഗ്രസും എന്നും സത്യത്തെ ഭയക്കുന്നവരാണ്. അതിനേക്കാൾ അവർ കൂടുതൽ ഭയക്കുന്നത് അവർ ചെയ്ത കുറ്റകൃത്യങ്ങളുടെ തെളിവുകളെയാണ്.
രാജ്യസഭയിൽ ശ്രീ സദാനന്ദൻ മാസ്റ്റർ നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുന്നതിനിടെ ആ സിപിഎം-കോൺഗ്രസ് 'കുറുവ സംഘത്തിന്റെ' തനിനിറം രാജ്യം നേരിട്ട് കണ്ടു. ശ്രീ സദാനന്ദൻ മാസ്റ്റർ തികഞ്ഞ ആത്മവിശ്വാസത്തോടും അന്തസ്സോടും കൂടി സംസാരിച്ചപ്പോൾ, തങ്ങൾക്കറിയാവുന്ന ഒരേയൊരു ഭാഷയിൽ ആണ് അവർ അതിനോട് പ്രതികരിച്ചത്. അസഹിഷ്ണുതയുടെ ഭാഷയിൽ.
ഇതാണ് സിപിഎം-കോൺഗ്രസ് കൂട്ടുകെട്ടിന്റെ ശരിക്കുള്ള മുഖം.
അക്രമം കൈമുതലാക്കി സഹിഷ്ണുതയെക്കുറിച്ച് ഇവർ പ്രസംഗിക്കുന്നു. ഭരണഘടനയെ ഉയർത്തിക്കാട്ടിക്കൊണ്ട് ഇവർ തീവ്രവാദികളോടും ജനാധിപത്യ വിരുദ്ധ ശക്തികളോടും കൂട്ടുകൂടുന്നു
.
എൽഡിഎഫും യുഡിഎഫും കാലങ്ങളായി തുടർന്നുപോരുന്ന ഈ 'അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം' കേരളത്തിന്റെ വികസനം മുരടിപ്പിച്ചു എന്ന് മാത്രമല്ല, ഓരോ മലയാളിയുടെയും ജീവനും ഭാവിക്കും ഇത് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
ഈ അവസ്ഥ മാറണം.
എല്ലാ മലയാളികൾക്കും വികസനവും സുരക്ഷയും ഐശ്വര്യവും ഉറപ്പാക്കുന്ന ബിജെപി-എൻഡിഎ മുന്നണിയുടെ വികസന രാഷ്ട്രീയത്തിന് വഴിയൊരുക്കേണ്ട സമയമാണിത്.
ജയ് കേരളം, ജയ് ഹിന്ദ്!