Saturday, March 14, 2026 Last Updated 56 Min 27 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 03 Feb 2026 11.37 PM

അജിത്‌ ഡോവല്‍ തുമ്പയിലെത്തിയത്‌ പി.എസ്‌.എല്‍.വി. പരാജയം അന്വേഷിക്കാന്‍?

uploads/news/2026/02/823758/ajit-doval.jpg

തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവല്‍ തലസ്‌ഥാനത്തെത്തിയത്‌ പി.എസ്‌.എല്‍.വി. റോക്കറ്റ്‌ പരാജയം പരിശോധിക്കാനെന്നു സൂചന. രണ്ടുദിവസം തുമ്പയിലെ വി.എസ്‌.എസ്‌.സി. കേന്ദ്രത്തില്‍ തങ്ങിയ ശേഷമാണ്‌ അദ്ദേഹം മടങ്ങിയത്‌. കേന്ദ്രത്തിലെ ശാസ്‌ത്രജ്‌ഞരുമായി കൂടിക്കാഴ്‌ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്‌. ഡോവല്‍ രണ്ടുദിവസവും തങ്ങിയത്‌ തുമ്പയിലെ വി.എസ്‌.എസ്‌.സി. കേന്ദ്രത്തില്‍ തന്നെയായിരുന്നു. അടുത്തിടെ പി.എസ്‌.എല്‍.വി.യുടെ രണ്ട്‌ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇവ രണ്ടും സുപ്രധാനമായ ഉപഗ്രഹങ്ങളുടെ വിക്ഷേപണമായിരുന്നു.
പരീക്ഷണങ്ങള്‍ പരാജയപ്പെട്ടത്‌ സംബന്ധിച്ച്‌ വി.എസ്‌.എസ്‌.സി. ഒരു റിപ്പോര്‍ട്ട്‌ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ നല്‍കിയിരുന്നു. ഇത്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അംഗീകരിച്ചിട്ടില്ലെന്നാണ്‌ സൂചന. അതിന്റെ അടിസ്‌ഥാനത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്‌ അജിത്‌ ഡോവലിനെ ചുമതലപ്പെടുത്തിയെന്നാണ്‌ പുറത്തുവരുന്ന വിവരങ്ങള്‍. അജിത്‌ ഡോവല്‍ ഒരു വിദഗ്‌ധനുമായാണ്‌ വി.എസ്‌.എസ്‌.സി.യിലെത്തി പി.എസ്‌.എല്‍.വി.യുടെ പരാജയം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചതെന്നാണ്‌ വിവരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW