-->
ചെന്നൈ ∙ ദക്ഷിണ റെയിൽവേ മുൻ ചീഫ് ഓപ്പറേഷൻസ് മാനേജർ ടി.പയസ് ജോസഫ് (പീച്ചപ്പൻ–92) ചെന്നൈയിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം 5നു രാവിലെ 10നു പെരുങ്കുടിയിലെ വീട്ടിലെയും 3നു സെന്റ് പയസ് ദ് ടെൻത് ചർച്ചിലെയും ശുശ്രൂഷകൾക്കു ശേഷം പെരുങ്കുടി സെമിത്തേരിയിൽ.
പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ, ചീഫ് പാസഞ്ചർ ട്രാഫിക് മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഫാക്ട് കൊച്ചിൻ ഡിവിഷൻ നിർമാണഘട്ടത്തിൽ പ്രോജക്ട് ഡപ്യൂട്ടി ജനറൽ മാനേജരായിരുന്നു. പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ഡയറക്ടർ പദവിയും വഹിച്ചു. കാനഡയിലും യുഎസിലും സാങ്കേതിക പരിശീലനം നേടിയിട്ടുണ്ട്. റെയിൽവേയിൽ നിന്ന് വിരമിച്ച ശേഷം പൈമർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാമാനും മദ്രാസ് മെഡിക്കൽ മിഷൻ, ഫ്രോണ്ടിയർ ലൈഫ് ലൈൻ എന്നീ ആശുപത്രികളുടെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടറും ആയിരുന്നു.