Sunday, March 15, 2026 Last Updated 25 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 06.54 PM

സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനം; സംസ്ഥാന സർക്കാരിനെതിരെ ഇടത് അധ്യാപക സംഘടന

കേന്ദ്ര സർക്കാർ എസ്എസ്എ ഫണ്ട്‌ നൽകിയിട്ടും തുടർനടപടിയില്ലെന്നും അധ്യാപകരുടെ സ്ഥിര നിയമനവുമായി ബന്ധപ്പെട്ട് കേരളസർക്കാർ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് ഹർജിക്കാരായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ കോടതിയെ അറിയിച്ചു.
state government, special educators

സംസ്ഥാന സർക്കാരിനെതിരെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ വാദവുമായി സുപ്രീംകോടതിയിൽ ഇടതുസംഘടന. കേന്ദ്ര സർക്കാർ എസ്എസ്എ ഫണ്ട്‌ നൽകിയിട്ടും തുടർനടപടിയില്ലെന്നും അധ്യാപകരുടെ സ്ഥിര നിയമനവുമായി ബന്ധപ്പെട്ട് കേരളസർക്കാർ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് ഹർജിക്കാരായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ കോടതിയെ അറിയിച്ചു.

കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഇടതുസംഘടനയായ കെഎസ്ടിഎയുടെ ഭാഗമായുള്ള സംഘടനയാണ്. സുപ്രീം കോടതി നിർദേശപ്രകാരമുള്ള സത്യവാങ്മൂലവും സർക്കാർ സമർപ്പിച്ചിട്ടില്ലെന്നും സംഘടനയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ ഈ കേസ് പരിഗണിക്കവേ രണ്ടു വർഷമായി എസ്‌എസ്‌കെ ഫണ്ട്‌ ഉൾപ്പെടെ കുടിശിക ആയതിനാൽ സ്‌പെഷൽ എഡ്യൂക്കേറ്റർമാരുടെ നിയമനവും പ്രതിസന്ധിയിലാണെന്നാണ് സംസ്ഥാനം വാദിച്ചത്.

Ads by Google
Tuesday 03 Feb 2026 06.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW