Friday, March 13, 2026 Last Updated 15 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 03.16 PM

പാപ്പരാസി കള്‍ച്ചര്‍ മോശമായി തോന്നിയിട്ടില്ല, അത്തരം വീഡിയോകള്‍ കാണാനാണ് ആളുകള്‍ക്ക് ആഗ്രഹം; അനാര്‍ക്കലി മരിക്കാര്‍

bad

പാപ്പരാസി കള്‍ച്ചര്‍ മോശമായി തോന്നിയിട്ടില്ലെന്ന് അനാര്‍ക്കലി മരിക്കാര്‍. അത്തരം വിഡിയോകള്‍ കാണാന്‍ ആണ് ആളുകള്‍ക്ക് താല്പര്യം എന്ന് നടി പറഞ്ഞു. അവരെ വിളിച്ചുവരുത്തി, കണ്ടന്റ് എല്ലാം എടുപ്പിച്ച് അവസാനം, നമുക്ക് അതിനെകുറിച്ച് പരാതി പറയാന്‍ കഴിയില്ല എന്നും നടി കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനാര്‍ക്കലി മരിക്കാറുടെ പ്രതികരണം.

'പാപ്പരാസി കള്‍ച്ചര്‍ അങ്ങനെ മോശമായി എനിക്ക് തോന്നിയിട്ടില്ല. ഇപ്പോഴത്തെ ഒരു സമൂഹത്തിലല്ലേ നമ്മള്‍ ജീവിക്കുന്നത്, അതിനനുസരിച്ച് മാറണം നമ്മള്‍. ഉറപ്പായിട്ടും നമ്മുടെ സിനിമ പ്രൊമോട്ട് ചെയ്യുന്ന ഒരു ടീം ആയിരിക്കും ഇവരെ വിളിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഇവരെ വിളിച്ച് വരുത്തിയിട്ട്, ഈ ക്യാപ്ഷന്‍സ് ഒക്കെയാണ് ആളുകള്‍ക്ക് വേണ്ടത്. പി.ആര്‍ ടീം ഇങ്ങനെയുള്ള പാപ്പരാസി ടീമിനെ വിളിക്കുമ്പോള്‍ നമ്മുടെ സിനിമയ്ക്കും ഇത് തന്നെയാണ് വേണ്ടത്,' അനാര്‍ക്കലി പറയുന്നു.

'സിനിമയെ ഇത് ബെനിഫിറ്റ് ചെയ്യുന്നുണ്ടോ എന്നുള്ളത് വേറെ ചര്‍ച്ചയാണ്. നിര്‍ഭാഗ്യവശാല്‍ എല്ലാവര്‍ക്കും ഇങ്ങനെയുള്ള വീഡിയോസ് കാണാനാണ് ആഗ്രഹം. അവരെ വിളിച്ചുവരുത്തി, കണ്ടന്റ് എല്ലാം എടുപ്പിച്ച് അവസാനം, നമുക്ക് അതിനെകുറിച്ച് പരാതി പറയാന്‍ കഴിയില്ല. ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനാര്‍ക്കലിയുടെ പ്രതികരണം.

സതീഷ് തന്‍വി സംവിധാനം ചെയ്ത ഇന്നസെന്റ് ആയിരുന്നു അനാര്‍ക്കലിയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. മന്ദാകിനി എന്ന ചിത്രത്തിന് ശേഷം അനാര്‍ക്കലിയും അല്‍താഫ് സലീമും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇന്നസെന്റ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW