Sunday, March 15, 2026 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 12.29 PM

സംഗീതസംവിധായകന്‍ എസ്.പി. വെങ്കിടേഷ് അന്തരിച്ചു ; മലയാളത്തിലെ ഹിറ്റ് ഗാനങ്ങളുടെ തമ്പുരാന്‍

uploads/news/2026/02/823682/sp-venkitesh.gif

ചെന്നൈ: മലയാളത്തില്‍ അനേകം ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള സംഗീതസംവിധായകന്‍ എസ്പി വെങ്കിടേഷ് (70)അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വീട്ടിലെ ശുചിമുറിയില്‍ വെച്ച് ഹൃദയാഘാതം ഉണ്ടാകുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിയാതെ പോകുകയായിരുന്നു. 80 കളിലും 90 കളിലുമായി അനേകം സിനിമകളില്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ അദ്ദേഹം പശ്ചാത്തലസംഗീതത്തിലും മികവ് കാട്ടിയിരുന്നു.

തമിഴിലും മലയാളത്തിലും കന്നഡത്തിലുമായി അനേകം സിനിമകള്‍ക്ക് ഗാനമൊരുക്കിയ അമദ്ദഹം ഹിന്ദിയിലുമായി അനേകം സിനിമകള്‍ക്ക് പശ്ചാത്തലസംഗീതം കൊടുക്കുകയും ചെയ്തിട്ടുള്ള സംഗീതകാരനാണ് എസ്പി വെങ്കിടേഷ്. 1983 ല്‍ മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കിയ രാജാവിന്റെ മകനിലൂടെ മലയാളത്തില്‍ എത്തിയ അദ്ദേഹം അനേകം മലയാള സിനിമകളില്‍ സംഗീതമൊരുക്കി. ഈ ചിത്രവും അതിലെ ഗാനങ്ങളും വന്‍ ഹിറ്റായതോടെ വെങ്കിടേഷ് തമ്പി കണ്ണന്താനത്തിന്റെ സ്ഥിരം സഹപ്രവര്‍ത്തകനായി മാറി.

ഇന്ദ്രജാലം, കിലുക്കം, മിന്നാരം, സ്ഫടികം. ധ്രുവം, കൗരവര്‍, ജോണി വാക്കര്‍, കിഴക്കന്‍ പത്രോസ്, ഹിറ്റ്ലര്‍, കാബൂളിവാല, അനിയന്‍ ബാവ ചേട്ടന്‍ബാവ തുടങ്ങി 150 ലധികം സിനിമകള്‍ക്കണ് അദ്ദേഹം സംഗീതം കൊടുത്തത്. അനേകം ഹിറ്റ് ചിത്രങ്ങള്‍ക്കാണ് അദ്ദേഹം സംഗീതം നല്‍കിയത്. സംഗീത സംവിധായകര്‍ക്ക് വേണ്ടിയും അദ്ദേഹം ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. പാട്ടുകള്‍ മറ്റ് സംഗീതജ്ഞര്‍ ചെയ്ത സിനിമകള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിയിട്ടുണ്ട്. ബോളിവുഡ്, ബംഗാളി സിനിമകള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.

സംസ്ഥാന പുരസ്‌കാരം: 1993-ല്‍ 'പൈതൃകം', 'ജനം' എന്നീ സിനിമകളിലെ പ്രവര്‍ത്തനത്തിന് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1999-ല്‍ 'ഇത് മുടിവതില്ലൈ' എന്ന തമിഴ് ചിത്രത്തിന് വേണ്ടി ഒരൊറ്റ ദിവസം കൊണ്ട് ഒമ്പത് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. 'പൈതൃകം' എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡും അദ്ദേഹം നേടി.

Ads by Google
Tuesday 03 Feb 2026 12.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW