Saturday, March 14, 2026 Last Updated 10 Min 30 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 03 Feb 2026 11.05 AM

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം വീണ്ടും വൈകും, അറസ്‌റ്റുകള്‍ സാധൂകരിക്കാന്‍ ശാസ്‌ത്രീയപരിശോധനാഫലം കൂടിയേതീരൂ

സ്വര്‍ണപ്പാളി ചെമ്പെന്നു രേഖപ്പെടുത്തിയ ദേവസ്വം മിനിട്‌സ്‌ ഉള്‍പ്പെടെ ശാസ്‌ത്രീയപരിശോധനയ്‌ക്ക്‌ അയയ്‌ക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പാണ്‌ നടപടിയാരംഭിച്ചത്‌. ഇതിനായി എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ കൈയക്ഷര സാമ്പിളുകള്‍ ശേഖരിച്ചു.
uploads/news/2026/02/823666/2.jpg

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേകാന്വേഷണസംഘം (എസ്‌.ഐ.ടി) കുറ്റപത്രം സമര്‍പ്പിക്കുന്നതു കൂടുതല്‍ വൈകും. അടുത്തമാസം കുറ്റപത്രം സമര്‍പ്പിക്കാനാണ്‌ സാധ്യത. സ്വര്‍ണപ്പാളി ചെമ്പെന്നു രേഖപ്പെടുത്തിയ ദേവസ്വം മിനിട്‌സ്‌ ഉള്‍പ്പെടെ ശാസ്‌ത്രീയപരിശോധനയ്‌ക്ക്‌ അയയ്‌ക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പാണ്‌ നടപടിയാരംഭിച്ചത്‌. ഇതിനായി എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ കൈയക്ഷര സാമ്പിളുകള്‍ ശേഖരിച്ചു.

അഴിമതി നിരോധന നിയമപ്രകാരമുള്ള കേസായതിനാല്‍ അന്തിമ റിപ്പോര്‍ട്ട്‌ തയാറായാലും പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാലേ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയൂ. പത്മകുമാര്‍ ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരും ദേവസ്വം ജീവനക്കാരുടെ കാര്യത്തില്‍ ബോര്‍ഡുമാണ്‌ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടത്‌. കുറ്റപത്രം തയാറാക്കാന്‍ എസ്‌.ഐ.ടിക്കു മുന്നില്‍ കടമ്പകള്‍ ഏറെയുണ്ട്‌. മൊഴികളുടെയും ചില രേഖകളുടെയും അടിസ്‌ഥാനത്തിലുമുള്ള അറസ്‌റ്റുകള്‍ സാധൂകരിക്കാന്‍ ശാസ്‌ത്രീയപരിശോധനാഫലം കൂടിയേതീരൂ.

സ്വര്‍ണപ്പാളിക്കു പകരം ചെമ്പെന്നു മിനിട്‌സില്‍ എഴുതിച്ചേര്‍ത്തത്‌ പത്മകുമാറിന്റെ കൈപ്പടയിലാണ്‌. ഇത്തരം കാര്യങ്ങള്‍ വിചാരണാവേളയില്‍ പ്രതികള്‍ക്കു നിഷേധിക്കാം. അതൊഴിവാക്കാനാണ്‌ ശാസ്‌ത്രീയപരിശോധന. തന്ത്രിയുടെ അനുജ്‌ഞ, പ്രതികളുടെ ഒപ്പുകള്‍ എന്നിവയും ശാസ്‌ത്രീയപരിശോധന നടത്തണം. കേസില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട്‌ ടി.ജി. സുനില്‍ എന്നയാള്‍ ഹൈക്കോടതിയില്‍ പൊതുതാത്‌പര്യഹര്‍ജി നല്‍കി. ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖറും സമാനമായ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW