-->
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി 12 മിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. മിഷനുകളുടെ പ്രവര്‍ത്തനഫലമായി വന്യജീവി മൂലമുണ്ടാകുന്ന മരണനിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഗണ്യമായി കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2011-12 ല്‍ 126 മരണം ആയിരുന്നത് 2025-26 വര്‍ഷത്തില്‍ ഇതുവരെ 42 ആയി കുറഞ്ഞു.
മുഖ്യമന്ത്രി കോഴിക്കോട് ജനകീയ വേദിയില്‍ പ്രഖ്യാപിച്ച മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്‌ഞ പരിപാടിയുടെ ഭാഗമായി പരാതികള്‍ സ്വീകരിച്ച് അടിയന്തര പ്രാധാന്യത്തോടെ തീര്‍പ്പു കല്‍പ്പിച്ചിരുന്നു.