-->
ജയറാമിനെ നായകനാക്കി ജോഷി ഒരുക്കിയ ചിത്രമാണ് സലാം കാശ്മീർ. സിനിമയിൽ സുരേഷ് ഗോപിയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. മോശം പ്രതികരണം നേടിയ സിനിമ വലിയ പരാജയമാണ് നേടിയത്. സിനിമയിലെ നിരവധി സീനുകൾക്ക് ട്രോളുകളും ലഭിച്ചിരുന്നു. സിനിമയിലെ ജയറാമിന്റെ ഒരു സീൻ ഇന്നും പ്രേക്ഷകർക്കിടയിൽ ചിരിപടർത്തുന്നതാണ്. ഇപ്പോഴിതാ ഈ ട്രോളുകളെക്കുറിച്ച് മനസുതുറക്കുകയാണ് ജയറാമും കാളിദാസ് ജയറാമും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ സിനിമയിലെ 'അച്ഛനും മകനും' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു ഇവർ.
പുറത്തുനിന്നു വരുന്ന ട്രോളുകൾ കാര്യമായി എടുക്കാറില്ലെന്നും വീട്ടിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉണ്ടെന്നും ജയറാം തമാശരൂപേണ പറഞ്ഞു. തങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ അടക്കം 'പാപ്പമാ…' സ്റ്റിക്കറുകൾ ഉപയോഗിക്കാറുണ്ടെന്ന് മകൻ കാളിദാസ് ജയറാം പറഞ്ഞു. 'ഞങ്ങൾ ഫാമിലി ഗ്രൂപ്പിൽ അയക്കുന്ന സ്റ്റിക്കർ തന്നെ മേജർ ശ്രീകുമാറിന്റെ പാപപാാ സ്റ്റിക്കർ ആണ്. ട്രെയ്‌ലർ ലോഞ്ചിലും അപ്പയുടെ ആ റിയാക്ഷൻ ഉണ്ടായിരുന്നു. അത് ഡിഫോൾട്ട് ആണ് അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല', കാളിദാസ് പറഞ്ഞു. സലാം കശ്‍മീരിൽ സുരേഷ് ഗോപിയുടെ കഥാപാത്രം ജയറാമിന്റെ മേജർ ശ്രീകുമാറിനെ പരിചയപ്പെടുത്തുന്ന രംഗവും തുടർന്ന് പാപ്പമാ.. എന്ന ബിജിഎമ്മിന്റെ അകമ്പടിയിൽ ജയറാം നടന്നുവരുന്ന രംഗമാണ് ട്രോളന്മാർ ഏറ്റെടുത്തു വൈറലായത്.
Jayaram revealed that he handles trolls and criticism with ease, adding that even his family often laughs at his troll material characters 😅 pic.twitter.com/GhxVpvdTbw— Mohammed Ihsan (@ihsan21792) February 1, 2026
ഇനി വരാനിരിക്കുന്ന ജയറാം സിനിമയായ ആശകൾ ആയിരത്തിൽ ഒരു 'പാപ്പപാ…' സർപ്രൈസ് ഉണ്ടെന്ന് നേരത്തെ കാളിദാസ് പറഞ്ഞിരുന്നു. അബ്രഹാം ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തുന്ന പുതിയ സിനിമയാണ് 'ആശകൾ ആയിരം'. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. 2018 എന്ന ഇൻഡിസ്‌ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്. ഫെബ്രുവരി ആറിന് സിനിമ പുറത്തിറങ്ങും.