Sunday, March 15, 2026 Last Updated 22 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 11.30 AM

സര്‍ക്കാരിന് ടി.പി. ചന്ദ്രശേഖര്‍ പ്രതികളെ ഭയം ; ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചില്ല, പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

uploads/news/2026/02/823533/vd-satheeshan.gif

തിരുവനന്തപുരം: സര്‍ക്കാര്‍ കൊടുംകുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണെന്നും അനധികൃത പരോള്‍ നല്‍കി ജയില്‍ നിയമം വളച്ചൊടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഐഎം പ്രതിരോധത്തിലാകുന്ന വിഷയം ചര്‍്ച്ചചെയ്യാന്‍ അനുവദിക്കില്ലെന്നും മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും ക്രിമിനലുകളെ സിപിഐഎമ്മിന് ഭയമാണെന്നും പറഞ്ഞു.

പരോള്‍വ്യവസ്ഥ ലംഘിക്കപ്പെട്ടെന്നും പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവദിക്കാത്ത സാഹചണ്യത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചിരുന്നു. മുഖ്യമന്ത്രി ചോദ്യങ്ങളെ ഭയന്ന് ഒളിച്ചോടിയെന്നും പറഞ്ഞു.

പോലീസിന് നേരെ ബോംബെറിഞ്ഞ് 20 വര്‍ഷം തടവു കിട്ടിയയാള്‍ക്ക് പരോള്‍ നല്‍കിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ മൂന്ന് പ്രാവശ്യം പരോള്‍ നീക്കിക്കൊടുത്തു. ഇത് തുടര്‍ച്ചയായി സംഭവിക്കുന്നു. ടിപി ചന്ദ്രശേഖര്‍ വധക്കേസില്‍ പ്രതികള്‍ മൂന്ന് കൊല്ലത്തിലധികം സമയം പുറത്തായിരുന്നു. തടവുകാരില്‍ നിന്നും പണം വാങ്ങിയിരുന്ന പോലസുകാരാണ് അവസരം ഒരുക്കുന്നത്. വിവിധ ജയിലുകളില്‍ നിന്നും കൊടും ക്രിമിനലുകള്‍ക്ക് എല്ലാം നിയമങ്ങളും ലംഘിച്ചാണ്് പരോള്‍ നല്‍കുന്നത്.

പയ്യന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വിഷയം പറഞ്ഞപ്പോഴും സഭയില്‍ ചര്‍ച്ചയുണ്ടായില്ല. സിപിഎമ്മിന് വേണ്ടി കൊല നടത്തിയ പ്രതികള്‍ക്ക് ഇഷ്ടംപോലെ പരോളാണ്. ഇതിനായി നിയമം കാറ്റില്‍ പറത്തുന്നു. സിപിഎമ്മിനെതിരേ വെളിപ്പെടുത്തല്‍ നടത്തിയ കുഞ്ഞികൃഷ്ണന് എതിരായി പയ്യന്നൂരില്‍ സമരം നടത്തിയത് പരോളില്‍ ഇറങ്ങിയ കൊടും കുറ്റവാളിയായിരുന്നെന്നും പറഞ്ഞു.

ജീവന്‍ ഭയന്ന് കുഞ്ഞികൃഷ്ണന്‍ കോടതിയില്‍ പോയി പ്രൊട്ടക്ക്ഷന്‍ ചോദിച്ചിരിക്കുകയാണെന്നും പ്രതികളെ പരോളില്‍ വിടുന്നത് കുഞ്ഞികൃഷ്ണനെ വധിക്കാനാണോ എന്ന സംശയം നിലനില്‍ക്കു്ന്നതായി പറഞ്ഞു. ആഭ്യന്തരവകുപ്പ് നിയമം ലംഘിച്ചുകൊണ്ട് തടവില്‍ കിടക്കുന്നവര്‍ക്ക് സഹായം നല്‍കുകയാണ്. മദ്യപിക്കാന്‍ അവസരം നല്‍കി. അവര്‍ക്ക പുതിയ സിംകാര്‍ജ കൊടുത്തു പ്രതികള്‍ക്ക് ഇഷ്ടപ്പെട്ട ഫോണ്‍, മദ്യം, ഭക്ഷണം തുടങ്ങി പഞ്ചനക്ഷത്ര സൗകര്യമാണ് ചെയ്തുകൊടുക്കുന്നത്. സര്‍ക്കാര്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ഭയനനാണ് ജീവിക്കുന്നത്. നിയമസഭയില്‍ അവസരം തരാത്തതില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW