Thursday, March 12, 2026 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 02 Feb 2026 08.57 AM

സി ജെ റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം ; കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

uploads/news/2026/02/823524/pinarayi-vijayan-1.gif

തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്. സംഭവം കളങ്കമായി മാറിയെന്നും ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും മുഖ്യമന്ത്രി കത്തില്‍ കുറിച്ചു. നിലവില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഡിഐജി വംശി കൃഷ്ണയുടെ നേതൃത്വത്തില്‍ ബെംഗളൂരു സൗത്ത് ഡിവിഷന്‍ ഡിസിപി ലോകേഷ്, അക്ഷയ് ഹക്കായ്, സുധീര്‍ രാമചന്ദ്രന്‍, രവി കെ ബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ബെംഗളൂരു പൊലീസും അന്വേഷണ സംഘത്തിലുണ്ട്. സി ജെ റോയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും മറ്റും ബെംഗളൂരു പൊലീസ് പരിശോധിച്ചിട്ടുണ്ട്. റോയ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും പൊലീസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. മൊബൈല്‍ ഫോണിന്റെ പാസ്വേഡ് കണ്ടെത്താന്‍ കുടുംബത്തിന്റെ സഹായം തേടാനാണ് പൊലീസ് തീരുമാനം. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സി ജെ റോയ് ജീവനൊടുക്കുന്നത്.

റോയ്യുടെ മരണത്തില്‍ ആദായനികുതി വകുപ്പിനെതിരെ കുടുംബം ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഡയറിയില്‍ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങളാണ് ഉള്ളതെന്നാണ് വിവരം. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരംഭങ്ങളില്‍നിന്ന് തിരിച്ചടി നേരിട്ടുവെന്നും കുറേകാലമായി കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കമ്പനിയെ എങ്ങനെ ആര് നയിക്കണമെന്നും കുറിപ്പില്‍ ഉണ്ടെന്നാണ് വിവരം. പണം നല്‍കാനുള്ളവരുടെ വിവരവും കുറിപ്പിലുണ്ട്.

അന്വേഷണ സംഘം കുറിപ്പുകള്‍ പരിശോധിച്ച് വരികയാണ്. കുറിപ്പിലെ സാമ്പത്തിക, ബിസിനസ് സംബന്ധിയായ പരാമര്‍ശങ്ങള്‍ തുടര്‍ അന്വേഷണങ്ങള്‍ക്ക് സഹായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സി ജെ റോയിയെ ആത്മഹത്യക്ക് തൊട്ടുമുമ്പ് ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ആദായനികുതി വകുപ്പിന്റെ ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നും റോയ് മരിച്ച വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐടി വകുപ്പിന്റെ വാദവും പൊലീസ് ശരിവെച്ചിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW