Sunday, March 15, 2026 Last Updated 25 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 07.11 PM

വർക്കലയിൽ തെരുവ് നായ ആക്രമണം ; ലൈഫ് ഗാർഡിനും രക്ഷയില്ല , കാലിന് പരിക്ക്

uploads/news/2026/02/823464/stray-dog.gif
photo; representative image

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ ലൈഫ് ഗാര്‍ഡിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. തിരുവനന്തപുരം വര്‍ക്കല മന്തറയിലാണ് സംഭവം. വെമ്പായം സ്വദേശി ഗോകുലിനെയാണ് നായ്ക്കൾ ആക്രമിച്ചത്. ആക്രമണത്തില്‍ ഗോകുലിന്റെ കാലിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം.

സമീപത്തുണ്ടായിരുന്ന ആളുകള്‍ ചേര്‍ന്നാണ് ഗോകുലിനെ ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാപനാശം ബീച്ചിന് അടുത്താണ് മന്തറ ബീച്ച്. പാപനാശം ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്.

Ads by Google
Sunday 01 Feb 2026 07.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW